Friday, April 19, 2024
-Advertisements-
NATIONAL NEWSഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ വാട്സപ്പ് സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ വാട്സപ്പ് സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

മുംബൈ : ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ വാട്സപ്പ് സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭർത്താവും ഭർതൃ വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഭർത്താവിന്റേയും ഭർതൃ വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി യുവതിയും രണ്ട് മക്കളും സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. യുവതി സ്വന്തം വീട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് ഭർത്താവിനെതിരെയും ഭർതൃ വീട്ടുകാർക്കെതിരെയും പരാതി നൽകിയത്. തന്റെ പേരിലുള്ള വീട് എഴുതി നൽകാൻ ഭർത്താവും വീട്ടുകാരും ആവിശ്യപെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് ഭർത്താവിനും കുടുംബത്തിനും നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ചതിന് ശേഷം പരാതി പിൻവലിക്കണമെന്ന് ഭർത്താവ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഈ ആവിശ്യം യുവതി അംഗീകരിക്കാൻ തയാറായില്ല. ഇതിന് പ്രതികാരമായാണ് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ ഭർത്താവ് വാട്സപ്പ് സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ചത്.

യുവതിയുടെ സഹോദരിയാണ് വാട്സാപ്പ് സ്റ്റാറ്റസിലൂടെ പ്രചരിക്കുന്ന ചേച്ചിയുടെ നഗ്ന്നദൃശ്യങ്ങൾ ആദ്യം കണ്ടത്. തുടർന്ന് സഹോദരി യുവതിയെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ കൂടെ താമസിച്ചിരുന്ന സമയത്താണ് ഭാര്യ അറിയാതെ ഇയാൾ കുളിമുറി ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

-Advertisements-