Friday, March 29, 2024
-Advertisements-
KERALA NEWSഭാര്യയുടെ ശരീരം ഭർത്താവിന് അവകാശപ്പെട്ടതല്ല, ലൈംഗീക ബന്ധത്തിന് ഭാര്യയുടെ അനുമതിയില്ലെങ്കിൽ ലൈംഗീക അതിക്രമമാണെന്നും കോടതി

ഭാര്യയുടെ ശരീരം ഭർത്താവിന് അവകാശപ്പെട്ടതല്ല, ലൈംഗീക ബന്ധത്തിന് ഭാര്യയുടെ അനുമതിയില്ലെങ്കിൽ ലൈംഗീക അതിക്രമമാണെന്നും കോടതി

chanakya news
-Advertisements-

കൊച്ചി : ഭാര്യയുടെ ശരീരരം ഭർത്താവിന്റെ ഉടമസ്ഥതിൽ ആണെന്ന തരത്തിൽ പെരുമാറുന്നത് ലൈംഗീക അതിക്രമത്തിൽ പെടുമെന്ന് ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് വൈവാഹിക ബലാത്സംഗമാണെന്നും കോടതി വിലയിരുത്തി. ഇത്തരം സംഭവങ്ങൾ വിവാഹ മോചനം നേടാനുള്ള മതിയായ കാരണങ്ങൾ ആണെന്നും കോടതി വ്യക്തമാക്കി.

ഭർത്താവ് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് യുവതി കുടുംബ കോടതിയിൽ നൽകിയ വിവാഹ മോചന ഹർജി അനുവദിച്ച വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഇക്കാര്യങ്ങൾ ഹൈക്കോടതി വ്യക്തമാക്കിയത്, പണത്തോടും ലൈംഗീക ബന്ധത്തോടും മാത്രമാണ് ഭർത്താവിന് താൽപര്യമെന്ന് ചൂണ്ടി കാണിച്ചാണ് യുവതി കുടുംബ കോടതിയെ സമീപിച്ചത്. ഭർത്താവിന്റെ ഇത്തരം പെരുമാറ്റങ്ങൾ ദാമ്പത്യ ജീവിതമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ലൈംഗീക ബന്ധത്തോടുള്ള അടങ്ങാത്ത ആർത്തി ക്രൂരതയാണെന്നും യുവാവിന്റെ അപ്പീൽ തള്ളിയ കോടതി പറഞ്ഞു.

ഭാര്യയുടെ ശരീരത്തിന്മേലുള്ള സ്വകര്യത അവരുടെ അവകാശമാണ്. അതിന് മുകളിൽ കടന്ന് കയറുന്നത് സ്വകര്യത ലംഘിക്കലാണെന്നും അത് ക്രൂരതയാണെന്നും കോടതി പറഞ്ഞു. വൈവാഹിക ബലാത്സംഗം കുറ്റമായി നിയമത്തിൽ ഇല്ലെങ്കിലും വിവാഹമോചനം അനുവദിക്കാൻ പറ്റിയ കുറ്റമാണെന്നും കോടതി വ്യക്തമാക്കി. ലൈംഗീക വൈകൃതങ്ങൾക്ക് ഇരയാകുന്നവർക്ക് ആ ബന്ധം ഉപേക്ഷിക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

-Advertisements-