Friday, April 19, 2024
-Advertisements-
ENTERTAINMENTഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്രപേരുണ്ടാകും ; ഡോക്ടറുടെ കുറിപ്പ് വൈറൽ

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്രപേരുണ്ടാകും ; ഡോക്ടറുടെ കുറിപ്പ് വൈറൽ

chanakya news
-Advertisements-

സുരാജ് വെഞ്ഞറമൂട് നായകനായും, നിമിഷ സജയൻ നായികയുമായി എത്തിയ ചിത്രമാണ് “ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ച് നിരവധി അഭിപ്രായങ്ങളും കുറിപ്പുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വന്നെങ്കിലും വ്യത്യസ്തമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. പെണ്ണിനെ ലൈംഗീക ഉപകരണമായി കാണുന്ന പുരുഷന്മാർക്കുള്ള മറുപടിയാണ് ഈ കുറിപ്പ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

“ലൈറ്റ് ഓഫ് ആക്കുവല്ലേ”.. ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങൾ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണർത്തിയിട്ടുണ്ടാകും?
su
സ്ത്രീക്ക് ഓർഗാസം വരുന്നത് വരെ ഫോർപ്ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റിൽ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേർ കിടന്ന് ഉറങ്ങുന്നുണ്ടാകും? ക്ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പർവ്വതത്തിന്റെ ഉറവിടം പോലെയാണ്. അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും അവൾ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണർവ് നൽകാം. എന്നും മുകളിൽ കയറി കിടന്ന് മിഷനറി പൊസിഷനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ മറ്റ് പൊസിഷനുകൾ കൂടി ട്രൈ ചെയ്യുക.

നിങ്ങളുടെ മുകളിൽ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയിൽ പല പൊസിഷനിൽ പരീക്ഷണങ്ങൾ നടത്തുക. കിടക്കയിൽ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടിൽ മറ്റ് ആളുകൾ ഇല്ലാത്തപ്പോൾ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കിൽ യാത്ര പോകുമ്പോൾ റിസോർട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണർവും ഉന്മേഷവും ലൈംഗികതയിൽ തിരികെ കണ്ടെത്തുക. തേൻ, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോർപ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം.

അടുക്കളയിൽ മാത്രമല്ല, ബെഡ്റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും. രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ സെക്‌സ് ടോയ്‌സ് ട്രൈ ചെയ്യാവുന്നതാണ്. സെക്സിൽ മെല്ലെ ചെയ്തു സ്ത്രീക്ക് കൂടി ഓർഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അതിനെയങ്ങു മാറ്റുക .അഞ്ചു മിനിറ്റിൽ തീരുന്ന ഒന്നായി സെക്സിനെ കാണല്ലേ. സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർക്കണം. The great indian kitchen സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്..

-Advertisements-