Friday, April 19, 2024
-Advertisements-
KERALA NEWSഭാര്യയുമായി ലൈംഗീക ബന്ധം നടന്നില്ല, ഭാര്യ പ്രസവിച്ചു ; കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന യുവാവിന്റെ...

ഭാര്യയുമായി ലൈംഗീക ബന്ധം നടന്നില്ല, ഭാര്യ പ്രസവിച്ചു ; കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന യുവാവിന്റെ ആവിശ്യം അംഗീകരിച്ച് കോടതി

chanakya news
-Advertisements-

കൊച്ചി : വിവാഹത്തിന് ശേഷം ജോലിസ്ഥലത്തേക്ക് പോയതിനാൽ ഭാര്യയുമായി ലൈംഗീക ബന്ധം നടന്നിട്ടില്ലെന്നും അതിനാൽ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന യുവാവിന്റെ ആവിശ്യം അംഗീകരിച്ച് കോടതി. ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നെന്നും വിവാഹ മോചനം ആവശ്യമാണെന്നും കാണിച്ച് നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.

വിവാഹമോചനത്തിനായി നേരത്തെ പരാതിക്കാരനായ ഭർത്താവ് കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവിശ്യം കുടുംബ കോടതി അംഗീകരിച്ചില്ല. തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

ഭാര്യയുടെ സഹോദരി ഭർത്താവാണ് കുട്ടിയുടെ പിതാവ് എന്നും പരാതിക്കാരൻ ആരോപിക്കുന്നു. വിവാഹത്തിന് ശേഷം ജോലി സ്ഥലത്തേക്ക് പോയതായും, ഭാര്യയുമായി ലൈംഗീക ബന്ധം നടന്നിട്ടില്ലെന്നും ഇയാൾ പറയുന്നു. കൂടാതെ വന്ധ്യത ഉള്ളതിനാൽ തനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്നും അതിന്റെ മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയതായും ഇയാൾ പറയുന്നു.

പട്ടാളത്തിൽ ജോലി ചെയ്യവെ 2006 ലാണ് പരാതിക്കാരനായ യുവാവ് വിവാഹിതനായത്. 22 ദിവസത്തെ ലീവ് കഴിഞ്ഞ് മടങ്ങി പോകുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ ഭാര്യയുമായി ലൈംഗിക ബന്ധം നടന്നിട്ടില്ലെന്ന് ഇയാൾ പറയുന്നു. 2007 ലാണ് ഭാര്യ കുട്ടിക്ക് ജന്മം നൽക്കുകയായിരുന്നു.

-Advertisements-