Saturday, April 20, 2024
-Advertisements-
NATIONAL NEWSഭാര്യയെ അടിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ അടിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുപ്പതി : ഭാര്യയെ അടിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുപ്പതി വെങ്കട്ടപ്പുറം സ്വദേശിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ വേണുഗോപൽ (30) ആണ് അറസ്റ്റിലായത്. കുടുംബ പ്രശ്നത്തെ തുടർന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയെ അനുനയിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയും ഹൈദരാബാദിലേക്ക് കടക്കുകയുമായിരുന്നു. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വേണുഗോപാൽ ഒരുവർഷം മുൻപാണ് പത്മയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ വഴക്കിടുകയും വേണുഗോപാൽ ഗാർഹിക പീഡനത്തിന് ഇരയാക്കുന്നതായി പത്മ പോലീസിൽ പരാതി നൽകി സ്വന്തം വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പോലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരും വീണ്ടും ഒന്നിച്ച് ജീവിച്ചെങ്കിലും ആറു മാസത്തിന് ശേഷം വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുകയും പത്മ സ്വന്തം വീട്ടിലേക്ക് താമസം മറുകയുമായിരുന്നു.

ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് പത്മയ്ക്ക് ഉറപ്പ് നൽകിയതിന് ശേഷം വേണുഗോപാൽ പത്മയെ വീണ്ടും വീട്ടിലേക്ക് വിളിച്ച് വരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. പത്‌മയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയതിന് ശേഷം സമീപത്തെ തടാകത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ശേഷം ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തുടർന്ന് പോലീസ് ഇയാളെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

-Advertisements-