Friday, April 19, 2024
-Advertisements-
NATIONAL NEWSഭ്രൂണം രണ്ടായി പിരിഞ്ഞു ; നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു

ഭ്രൂണം രണ്ടായി പിരിഞ്ഞു ; നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു

chanakya news
-Advertisements-

മധ്യപ്രദേശ് : ഗ്വാളിയാറിൽ നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു. ഗ്വാളിയാർ സ്വദേശിയായ ആരതി കുശ്‌വാല എന്ന യുവതിയാണ് നാല് കാലുകളുള്ള പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും സുരക്ഷിതരായി ഇരിക്കുന്നതായി ഗ്വാളിയാർ കമല രാജ ആശുപത്രി അധികൃതർ അറിയിച്ചു. നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ട്.

ഭ്രൂണം രണ്ടായി പിരിഞ്ഞ് കുഞ്ഞ് രൂപപ്പെടുന്ന അവസ്ഥയാണ് ഇത്തരത്തിൽ കുഞ്ഞ് ജനിക്കാനുണ്ടായ സാഹചര്യമെന്നും വൈദ്യശാസ്ത്രത്തിൽ ഇത്തരം സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഭ്രൂണം രണ്ടായി വിഭജിക്കുമ്പോൾ ശരീരം രണ്ട് ഭാഗങ്ങളിലായി വികസിക്കുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.

നവജാത ശിശുവിന്റെ അരയ്ക്ക് താഴെ രണ്ട് കാലുകൾ അധികമായി ഉണ്ടായി. എന്നാൽ ഈ അധിക കാലുകൾക്ക് ബലമുണ്ടാകില്ല. അതെസമയം സർജറിയിലൂടെ അധികമുള്ള കാലുകൾ നീക്കം ചെയ്‌താൽ കുഞ്ഞിന് സാധാരണ ജീവിതം സാധ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. കുഞ്ഞിനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മറ്റേതെങ്കിലും അവയവങ്ങൾ കൂടുയതലയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും ഡോക്ടർ അറിയിച്ചു.

-Advertisements-