Friday, March 29, 2024
-Advertisements-
NATIONAL NEWSഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും പതറിയില്ല ജീവിതത്തോട് പോരാടിയ ശുചീകരണ തൊഴിലാളി ഇനി ഡെപ്യുട്ടി കളക്ടർ

ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും പതറിയില്ല ജീവിതത്തോട് പോരാടിയ ശുചീകരണ തൊഴിലാളി ഇനി ഡെപ്യുട്ടി കളക്ടർ

chanakya news
-Advertisements-

ജോധ്പൂർ : ശുചീകരണ തൊഴിൽ ഉപജീവനമാർഗമാക്കി സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടി രാജസ്ഥാൻ സ്വദേശി ആശ കാണ്ഡർ. തന്റെ നാല്പതാം വയസിലാണ് ആശ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം ശുചീകരണ തൊഴിൽ ഉപജീവനമാർഗമാക്കിയ ആശ അതിൽ നിന്നും കിട്ടൂന്ന വരുമാനം കൊണ്ട് പഠനം തുടരുകയായിരുന്നു.

ഭർത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷമാണ് ആശ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നത്. നല്ലൊരു ജോലി ഉണ്ടെങ്കിൽ ആരെയും ആശ്രയിച്ച് കഴിയാം എന്ന ചിന്തയിൽ നിന്നാണ് പഠനം തുടരണമെന്ന തീരുമാനത്തിൽ ആശ എത്തുന്നത്. രണ്ടു കുട്ടികളുള്ള ആശ ബിരുദ പഠനം നേരത്തെ പൂർത്തിയാക്കിയിരുന്നു. തന്റെ അച്ഛനു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാവുന്നത് കൊണ്ട് തനിക്ക് വിദ്യാഭ്യാസം ലഭിച്ചു. അതിനാൽ ജീവിതത്തിൽ പതറാതെ മുന്നേറാൻ സാധിച്ചെന്നും ആശ പറയുന്നു.

2018 ലാണ് ആശ സിവിൽസർവീസ് പരീക്ഷ എഴുതുന്നത്. തുടർന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ശുചീകരണ തൊഴിൽ സ്വീകരിക്കുകയായിരുന്നു. രാജസ്ഥാനിലെ ജോധ്പൂർ മുനിസിപ്പൽ കോർപറേഷന്റെ കീഴിലാണ് ആശ ജോലി ചെയ്തിരുന്നത്. സിവിൽ സർവീസ് നേടിയതോടെ ആശയുടെ പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധിപേർ ആശയ്ക്ക് ആശംസ അറിയിച്ച് എത്തുകയും ചെയ്തു. ഡെപ്യുട്ടി കളക്ടർ ആയി ചുമലയേൽക്കാനുള്ള ഉത്തരവും കാത്തിരിക്കുകയാണിപ്പോൾ ആശ.

-Advertisements-