Thursday, April 25, 2024
-Advertisements-
KERALA NEWSഭർത്താവ് ഗൾഫിലുള്ള വീട്ടമ്മയ്ക്ക് കളക്ഷൻ ഏജന്റായി എത്തിയ പയ്യനോട് പ്രണയം ; വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ക്വട്ടേഷൻ...

ഭർത്താവ് ഗൾഫിലുള്ള വീട്ടമ്മയ്ക്ക് കളക്ഷൻ ഏജന്റായി എത്തിയ പയ്യനോട് പ്രണയം ; വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മർദ്ദനം

chanakya news
-Advertisements-

വർക്കല : വീട്ടമ്മയായ യുവതിയുടെ വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെ ക്വട്ടേഷൻ നൽകി തട്ടികൊണ്ട് പോയി മർദിച്ച സംഭവത്തിൽ വീട്ടമ്മയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി ചിഞ്ചു റാണി എന്ന് വിളിക്കുന്ന ലിൻസി ലോറൻസും ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ വർക്കല സ്വദേശികളായ അനന്ദു പ്രസാദ്,അമ്പു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ശാസ്താം കോട്ട സ്വദേശിയായ ഗൗതം കൃഷ്ണയ്ക്കും സുഹൃത്ത് വിഷ്ണു പ്രസാദിനുമാണ് ക്വട്ടേഷൻ സംഘത്തിന്റെ മർദ്ദനമേറ്റത്.

ലിൻസി ലോറൻസിന് ഇരുപത്തിയഞ്ച് വയസ് പ്രായമുള്ള ഗൗതം കൃഷ്ണയുമായി ഒന്നര വർഷത്തിലേറെയായി അടുപ്പമുണ്ടായിരുന്നു, മർദ്ദനമേറ്റ ഗൗതം കൃഷ്ണയും സുഹൃത്തായ വിഷ്ണു പ്രസാദും സ്വകാര്യ ഫിനാൻസ് കമ്പനിയിലെ കളക്ഷൻ ഏജന്റുമാരായിരുന്നു. ലിൻസി ലോറൻസിൽ നിന്നും കളക്ഷൻ എടുക്കാൻ വീട്ടിലെത്തിയ ഗൗതം കൃഷ്ണയുമായി ലിൻസി അടുക്കുകയും സാമ്പത്തികമായും അല്ലാതെയും ഗൗതം കൃഷ്ണയ്ക്ക് സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. വിലകൂടിയ മൊബൈലുകളും ലിൻസി ഗൗതമിന് വാങ്ങി നൽകിയിരുന്നു.

രണ്ട് കുട്ടികളുടെ മാതാവായ ലിൻസി മക്കളെയും ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിനെയും ഉപേക്ഷിച്ച് ഗൗതം കൃഷ്ണയോടൊപ്പം ജീവിക്കാനും വിവാഹം കഴിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ ലിൻസിയുമായുള്ള ബന്ധത്തിൽ നിന്ന് ഗൗതം കൃഷ്ണ പിന്മാറുകയായിരുന്നു. ഗൗതം കൃഷ്ണ തന്നെ ഒഴിവാക്കുന്നു എന്ന് മനസിലാക്കിയ ലിൻസി വൈരാഗ്യം തീർക്കാനായാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഗൗതം കൃഷ്ണയെ തട്ടികൊണ്ട് പോയി മർദിച്ചത്. വിഷ്ണുവിനെയാണ് ആദ്യം ക്വട്ടേഷൻ സംഘം വിളിച്ച് വരുത്തി മർദിച്ചത് തുടർന്നാണ് ഗൗതമിനെ മർദിക്കുന്നതും വഴിയിൽ ഉപേക്ഷിക്കുന്നതും.
അറസ്റ്റിലായ ക്വട്ടേഷൻ സംഘം
വിവാഹാഭ്യർത്ഥന നിരസിച്ച ഗൗതമിന്റെ മർദ്ധിക്കാനായി നാൽപതിനായിരം രൂപയാണ് ലിൻസി ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത് അതിൽ പതിനായിരം രൂപ അഡ്വാൻസ് ആയി നൽകുകയും പിന്നീട് ബാക്കി തുക നൽകിയതായും ലിൻസി പോലീസിനോട് പറഞ്ഞു.

ഗൾഫിലുള്ള ഭർത്താവ് അറിയാതെയാണ് ലിൻസി കളക്ഷൻ ഏജന്റുമായി അടുത്തത്. കളക്ഷൻ എടുക്കാനെന്ന പേരിൽ നിരവധി തവണ യുവാക്കൾ ലിൻസിയുടെ വീട്ടിൽ എത്തിയിരുന്നു. അടുപ്പം പ്രണയമാകുകയും തന്നെ വിവാഹം കഴിക്കണമെന്നും ലിൻസി ഗൗതത്തിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗൗതം ലിൻസിയുടെ ആവിശ്യം അംഗീകരിച്ചില്ല എന്ന് മാത്രമല്ല ലിൻസിയിൽ നിന്നും അകലാനും ശ്രമിച്ചു. ലിൻസി വിളിച്ചാൽ ഫോൺ എടുക്കാതായതോടെയാണ് ലിൻസി ഗൗതമിന്റെ മർദിക്കാനും കൊടുത്ത പണവും മൊബൈൽ ഫോണും തിരികെ ലഭിക്കുവാനും ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.

-Advertisements-