Thursday, March 28, 2024
-Advertisements-
NATIONAL NEWSമകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊന്നു

മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊന്നു

chanakya news
-Advertisements-

വഡോദര : മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊന്നു. അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മകളുടെ നഗ്ന ദൃശ്യങ്ങൾ സഹപാഠിയായ പതിനഞ്ച് വയസുകാരൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ പിതാവിനെ പതിനഞ്ചുകാരന്റെ ബന്ധുക്കൾ കൊലപ്പെടുത്തുകയായിരുന്നു.

സഹപാഠിയായ പതിനഞ്ചുകാരനും ഇയാളുടെ മകളും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുതലെടുത്ത് പതിനഞ്ചുകാരൻ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കുകയും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

-Advertisements-