Friday, April 19, 2024
-Advertisements-
KERALA NEWSമകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

മകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

തിരുവനന്തപുരം : മകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ക്യാൻസർ രോഗിയാണെന്ന് പ്രചരിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ദമ്പദികളെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശി റാഷിദയും, ഭർത്താവ് നസീറുമാണ് അറസ്റ്റിലായത്. മകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഫേസ്‌ബുക്കിൽ അകൗണ്ട് ഉണ്ടാക്കി അനാഥയാണെന്നും ക്യാൻസർ രോഗിയാണെന്നും പറഞ്ഞ് പോസ്റ്റ് ഇട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. പോസ്റ്റ് കണ്ട് സഹതാപം തോന്നിയ അരീക്കോട് സ്വദേശിയായ യുവാവ് പെൺകുട്ടിയുമായി അടുക്കുകയും ചികിത്സ സഹായം നൽകുകയുമായിരുന്നു. എന്നാൽ പെൺകുട്ടിയുടെ പേരിൽ റഷീദയാണ് അകൗണ്ട് തുടങ്ങിയതും യുവാവുമായി ചാറ്റ് ചെയ്തതും.

ഉപ്പ ഉപേക്ഷിച്ച് പോയെന്നും ഉമ്മ മരിച്ചതിന് ശേഷം എറണാകുളത്തുള്ള ഒരു അനാഥാലയത്തിലാണ് താമസമെന്നും പറഞ്ഞാണ് റഷീദ യുവാവിൽ നിന്നും ചികിത്സയുടെ പേരിൽ പണം തട്ടിയെടുത്തത്. റഷീദയുടെ വാക്ക് വിശ്വസിച്ച് യുവാവ് പല തവണ പെൺകുട്ടിയുടെ അകൗണ്ടിലേക്ക് പണം അയച്ച് കൊടുക്കുകയായിരുന്നു. ഇതിനിടയിൽ എറണാകുളത്തുള്ള അനാഥാലയത്തിൽ യുവാവ് അന്വേഷിച്ച് എത്തുകയും ഇങ്ങനെ ഒരാൾ അവിടെ ഇല്ലെന്ന് പറയുകയും ചെയ്തു. ഇക്കാര്യം യുവാവ് ചോദിച്ചപ്പോൾ റഷീദ മറ്റൊരു കാരണം പറഞ്ഞ് യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു.

അനാഥാലയത്തിൽ താമസിക്കുന്നവരുടെ വിവരങ്ങൾ പുറത്ത് വിടാൻ അധികൃതർ തയ്യാറാവില്ലെന്നും. ഇപ്പോൾ അവിടല്ല താമസം എന്നുമായിരുന്നു റഷീദ യുവാവിനോട് പറഞ്ഞത്. ഇത് വിശ്വസിച്ച യുവാവ് വീണ്ടും ചികിത്സയ്ക്കായുള്ള പണം നൽകുകയും ചെയ്തു. യുവാവ് നിരവധി പേരിൽ നിന്നും കടം വാങ്ങിയാണ് പണം നൽകിയിരുന്നത്. പെൺകുട്ടിയുടെ രോഗം ബേധമായി നല്ലൊരു ജീവിതം നൽകാനായിരുന്നു തന്റെ ഉദ്ദേശമെന്ന് യുവാവ് പറയുന്നു.

-Advertisements-