Saturday, April 20, 2024
-Advertisements-
KERALA NEWSമക്കളില്ലാത്ത വിഷമത്തിൽ കഴിയുമ്പോൾ പ്രിയതമയും വിട്ടുപിരിഞ്ഞു; അവസാനമായി ഒരുനോക്ക് കാണാൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിജയകുമാർ...

മക്കളില്ലാത്ത വിഷമത്തിൽ കഴിയുമ്പോൾ പ്രിയതമയും വിട്ടുപിരിഞ്ഞു; അവസാനമായി ഒരുനോക്ക് കാണാൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിജയകുമാർ ടിക്കറ്റിനായി എയർപോർട്ടിൽ

chanakya news
-Advertisements-

മക്കളില്ലാത്തതിന്റെ വേദനയിൽ കഴിയുകയായിരുന്നു വിജയകുമാറും ഗീതയും. വിജയകുമാറിന്റെ സുഖത്തിലും ദുഃഖത്തിലും ഇണക്കവും പിണക്കവും സ്നേഹവുമെല്ലാമായി കൂടെ നിന്നിരുന്നത് ഭാര്യയായ ഗീതയായിരുന്നു. വിജയകുമാർ കഴിഞ്ഞ ലീവിന് നാട്ടിൽ എത്തിയപ്പോൾ പുതിയ വീടിനായി തറയെല്ലാം കെട്ടി ഒരുക്കിയിരിന്നു. നാട്ടിൽ വന്ന ശേഷം ഗീതയോടൊപ്പം സന്തോഷത്തോടെ കഴിയുന്നതിനു വേണ്ടിയായിരുന്നു അത്. എന്നാൽ കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടർന്ന് ഗീത മരിച്ചതിൽ അതീവ ദുഃഖവാനായി കഴിയുകയാണ് വിജയകുമാർ. തന്റെ ഭാര്യയെ ഒരു നോക്ക് കാണുന്നതിന് വേണ്ടി വിമാന ടിക്കറ്റിനായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ചിത്രം ആരെയും നൊമ്പരപ്പെടുത്തും.

വിജയകുമാറിന് തന്റെ പ്രിയതമയെ അവസാനമായി ഒരുനോക്ക് കാണണമെന്നുള്ള ആഗ്രഹം കൊണ്ട് സംസ്കാര ചടങ്ങുകൾ മാറ്റി വെച്ചിരിക്കുകയാണ്. വിജയകുമാറിന്റെ കോവിഡ് പരിശോധനയെല്ലാം നെഗറ്റീവ് ആയതുകൊണ്ട് മെയ് 17 നു നാട്ടിലെത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ്. അതുകൊണ്ട് മൃതദേഹം പോലീസിന്റെ അനുമതിയോടെ ജില്ല ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗീതയോടൊപ്പമുള്ള ജിവിതത്തിൽ ഭർത്താവ് വിജയകുമാർ കൂടുതൽ കാലവും പ്രവാസിയായിരുന്നു. അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മടങ്ങി വരവ് ഉണ്ടാകുമെന്നുള്ള കാര്യം.

നാട്ടിലേക്ക് വരുന്നതിനു വേണ്ടി ടിക്കറ്റിനായി മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫിസ് എന്നിവയുടെ സഹായത്തോടെ യു എ ഇയിലെ എംബസി അടക്കമുള്ള കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചിരുന്നില്ല. ആരെങ്കിലും നാട്ടിലേക്ക് വരുന്നവരുണ്ടെങ്കിൽ അവരുടെ യാത്ര ഒഴിവായാൽ ടിക്കറ്റ് ലഭിക്കുമെന്നുള്ള പ്രതീക്ഷയോടെ വിജയകുമാർ രണ്ട് ദിവസം ദുബൈ എയർപോർട്ടിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. മെയ് 17 നു ടിക്കറ്റ് റെഡിയാക്കി താരമെന്നുള്ള ഇന്ത്യൻ എംബസിയുടെ ഉറപ്പിനെ തുടർന്നാണ് വിജയകുമാർ എയർപോർട്ടിൽ നിന്നും റൂമിലേക്ക് മടങ്ങി പോയത്.

-Advertisements-