Friday, March 29, 2024
-Advertisements-
KERALA NEWSമകൻ മരിച്ച വിഷമത്തിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് 54 മത്തെ വയസിൽ പിറന്നത് ഇരട്ടി മധുരവുമായി ഇരട്ടകുട്ടികൾ

മകൻ മരിച്ച വിഷമത്തിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് 54 മത്തെ വയസിൽ പിറന്നത് ഇരട്ടി മധുരവുമായി ഇരട്ടകുട്ടികൾ

chanakya news
-Advertisements-

തങ്ങളുടെ ഏകമകൻ അപകടത്തിൽ മരിച്ച വേദനയിലായിരുന്ന അൻപത്തിനാല് വയസുകാരിയ്ക്ക് ദൈവം ഒടുവിൽ നൽകിയത് ഇരട്ടക്കുട്ടികളെയാണ്. പത്തനംതിട്ട വടശ്ശേരിക്കര ശ്രീനിവാസിൽ ശ്രീധരൻ – കുമാരി ദമ്പതികൾക്കാണ് ഇരട്ടക്കുട്ടികളെ അനുഗ്രഹമായി ലഭിച്ചത്. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് പിറന്നത്. കുട്ടികൾ അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ആരോഗ്യത്തോടെയിരിക്കുകയാണ്. 2018 ഡിസംബറിൽ തങ്ങളുടെ ഏകമകൻ വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. അതിനെ തുടർന്ന് കടുത്ത മനഃപ്രയാസവും വേദനയും കൊണ്ട് കഴിഞ്ഞിരുന്ന കുടുംബത്തിൽ ഒരു കുട്ടി വേണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം വന്ധ്യതാ ചികിത്സ വിദഗ്‌ധനായ ലൈഫ് ലൈൻ ഹോസ്പിറ്റലിലെ ഡോ എസ് പാപ്പച്ചന്റെ അടുത്തു ഇരുവരും ചികിത്സ തേടുകയായിരുന്നു. തുടർന്ന് ഇവർക്ക് കുട്ടികൾ ജനിക്കുകയായിരുന്നു. ഡോ പാപ്പച്ചന്റെയും മകൻ ഡോ സിറിയക് പാപ്പച്ചന്റെയും, ഡോ ജസ്‌ന ഹസന്റെയും, ഡോ ബി പ്രസന്നകുമാരിയുടെയും ഡോ ഷീജ പി വർഗീസിന്റെയും നേതൃത്വത്തിലാണ് പ്രസവം നടത്തിയത്.

-Advertisements-