Tuesday, April 23, 2024
-Advertisements-
ENTERTAINMENTമഞ്ജു തന്നെ കാണാൻ വന്നപ്പോൾ മറ്റൊരു പെൺകുട്ടിയെ വെള്ളത്തിൽ നിന്ന് കോരിയെടുക്കുന്നതാണ് കണ്ടത് ; അനുഭവം...

മഞ്ജു തന്നെ കാണാൻ വന്നപ്പോൾ മറ്റൊരു പെൺകുട്ടിയെ വെള്ളത്തിൽ നിന്ന് കോരിയെടുക്കുന്നതാണ് കണ്ടത് ; അനുഭവം തുറന്ന് പറഞ്ഞ് ശരത് ദാസ്

chanakya news
-Advertisements-

സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശരത് ദാസ്. 1994 ൽ ഇറങ്ങിയ സ്വാഹം എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. പിന്നീട് താരം ഏറെയും ശ്രദ്ധക്കപ്പട്ടത് നിരവധി സീരിയലിൽ കൂടിയാണ്. സീരിയൽ മേഖലയിലെ കുഞ്ചാക്കോ ബോബൻ എന്ന വിളിപ്പേരും ഇ താരത്തിന് സ്വന്തമാണ്. പത്രം, സ്നേഹ ദൂത്, ദേവദൂതൻ തുടങ്ങിയ സിനിമകളിലും ശരത് വേഷമിട്ടുണ്ട്.

സ്വാഹം എന്ന ചിത്രത്തിൽ അച്ഛൻ ഒപ്പം അഭിനയിച്ച താരം പിന്നീട് അഭിനയ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയിരുന്നു. കഥകളി കലാകാരൻ വെണ്മണി ഹരിദാസിന്റെ മകനാണ് ശരത്. ഇദ്ദേഹം അഭിനയിച്ച ശ്രീമഹാഭാഗവതം എന്ന സീരിയൽ 560 ലേറെ എപ്പിസോഡുകൾ പിന്നിട്ടിരിന്നു. കൃഷ്ണ വേഷത്തിലാണ് താരം ഇ സീരിയലിൽ എത്തിയത്.

മനസപുത്രി, മിന്നുകെട്ട്, ഹരിചന്ദനം, അമ്മ തുടങ്ങിയ അനവധി സീരിയലുകൾ താരത്തിന്റെ പ്രേക്ഷക പ്രീതി വർധിപ്പിച്ചു. രംഗോളി എന്ന പരിപാടിയിൽ അവതാരകനായും താരം തിളങ്ങിയിട്ടുണ്ട്. ലോക്ക് ഡൌൺ കാലത്ത് കുടുംബത്തിന് ഒപ്പം സീരിയൽ തിരക്കുകളില്ലാതെ ആഘോഷിക്കുന്ന ശരത് തന്റെ പ്രണയത്തെ കുറിച്ചും കുടുംബത്തെ പറ്റിയും മനസ്സ് തുറക്കുകയാണ്. ഭാര്യ മഞ്ജു ആദ്യമായി ഷൂട്ടിംഗ് ലൊക്കേഷനിൽ കാണാൻ എത്തിയപ്പോളുള്ള നടന്ന രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ശരത്.

മഞ്ജു ഷൂട്ടിംഗ് കാണാൻ വന്ന സീരിയലിൽ താൻ ഒരു പൂജാരിയുടെ റോളാണ് ചെയ്തതെന്നും മഞ്ജു വരുന്ന സമയത്ത് കുളത്തിൽ വീഴുന്ന നായികയെ വെള്ളത്തിലേക്ക് ചാടി താൻ കോരി എടുക്കുന്ന സീനാണ് കണ്ടത്. മഞ്ജു അവിടെ നിന്ന് നോക്കുന്നത് കാരണം അത് പല തവണ റീടേക്ക് എടുക്കേണ്ടി വന്നെന്നും അത് ചെയ്യാൻ ഒരുപാട് ചമ്മലായിരുന്നുവെന്നും ശരത് പറയുന്നു. പിന്നീട് ഒരു വിധം ആ സീൻ ഒപ്പിച്ചെടുത്തു പിന്നീട് അത് പറഞ്ഞു സീരിയൽ ലൊക്കേഷൻ മുഴുവൻ ചിരിയായിരുന്നുവെന്നും താരം പറയുന്നു.

ശരത്തിനോട് പ്രണയം തോന്നിയ കാര്യം മഞ്ജുവും തുറന്ന് പറയുകയാണ്, ശരത്തേട്ടൻ തന്റെ അകന്ന ബന്ധുവായിരുന്നു സീരിയലിൽ അഭിനയിച്ചു തുടങ്ങിയ സമയത്ത് അടുത്തുള്ള ഒരു കോളേജിൽ പ്രോഗ്രാമിന് ശരത് വന്നുവെന്നും അപ്പോൾ താൻ എട്ടാം ക്ലാസ്സിലാണ് പഠിച്ചിരുന്നത് അങ്ങനെ ഒന്നോ രണ്ടോ തവണയേ കണ്ടിട്ടൊള്ളൂവെന്നും മഞ്ജു പറയുന്നു. തന്റെ കൂട്ടുകാർക്ക് എല്ലാം ശരത്തേട്ടൻ ബന്ധുവാണ് എന്ന് അറിയാമായിരുന്നു അവരുടെ നിർബന്ധ പ്രകാരം ഇനി വരാൻ ഇരിക്കുന്ന സീരിയലിന്റെ കഥ ചോദിക്കാൻ വിളിച്ചു തുടങ്ങി പിന്നീട് അത് പ്രണയമായി മാറിയെന്നും മഞ്ജു പറയുന്നു.

-Advertisements-