Friday, April 19, 2024
-Advertisements-
KERALA NEWSമഞ്ചേശ്വരത്ത് സിപിഎം ൽ ഭിന്നത രൂക്ഷം ; എൽഡിഎഫ് ന് വോട്ട് ചെയ്യില്ലെന്ന് സിപിഎം പ്രവർത്തകർ

മഞ്ചേശ്വരത്ത് സിപിഎം ൽ ഭിന്നത രൂക്ഷം ; എൽഡിഎഫ് ന് വോട്ട് ചെയ്യില്ലെന്ന് സിപിഎം പ്രവർത്തകർ

chanakya news
-Advertisements-

മഞ്ചേശ്വരം : നിയമസഭ തെരെഞ്ഞെടുപ്പ് ചൂട് ശക്തമാകുമ്പോൾ സിപിഎം ൽ ഭിന്നത രൂക്ഷമാകുന്നു. ബിജെപിയും കോൺഗ്രസ്സും നേർക്കുനേർ ഏറ്റുമുട്ടുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഎം ന്റെ വോട്ടുകൾ നിര്ണായകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ സിപിഎം ലെ ഒരു പറ്റം പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് തീരുമാനമെടുത്തതായാണ് വിവരം. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ല എന്നാണ് പ്രവർത്തകരുടെ തീരുമാനം. ജയനന്ദനെ സ്ഥാനാർത്ഥിയാക്കാതെ മറ്റൊരാളെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷമാണ് മഞ്ചേശ്വരം സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. വിവി രമേശനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മഞ്ചേശ്വരത്ത് ജനവിധി തെറ്റുന്നത്.
vv rm
ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന മഞ്ചേശ്വരത്ത് ബിജെപി ശക്തമായ മത്സരമാണ് 2016 ലെ തെരെഞ്ഞെടുപ്പിൽ കാഴ്ച വച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥി കമറുദ്ദീനോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ കെ സുരേന്ദ്രന്റെ അപരൻ പിടിച്ച വോട്ടുകളാണ് കെ സുരേന്ദ്രന് വിനയായത് എന്നാൽ ഇത്തവണ കെ സുരേന്ദ്രന്റെ അപരൻ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതോടെ അപര സ്ഥാനാർഥി ഇല്ലാതെയായിരിക്കുകയാണ്.
k surendran bjp
കഴിഞ്ഞ തവണ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിക്ക് സിപിഎം വോട്ട് മറിച്ച് നൽകിയതും. മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിക്ക് നിരവധി കള്ളവോട്ട് ചെയ്തതും ബിജെപിയെ വിജയത്തിൽ നിന്നും അകറ്റി നിർത്താൻ കാരണമായി. എന്നാൽ ഇപ്രാവശ്യം കെ സുരേന്ദ്രൻ കൂടുതൽ കരുത്താനായാണ് മണ്ഡലത്തിൽ എത്തുന്നത്. ബിജെപിയുടെ അമരക്കാരൻ എന്നതിന് അപ്പുറം ശബരിമല നായകൻ എന്ന പരിവേഷവും കെ സുരേന്ദ്രന് നേട്ടമാകും.

-Advertisements-