Saturday, April 20, 2024
-Advertisements-
KERALA NEWSമഞ്ജുവാര്യർ നിവിൻ പൊളി ചിത്രത്തിന്റെ സംവിധായകൻ ബാലാത്സംഘ കേസിൽ അറസ്റ്റിൽ

മഞ്ജുവാര്യർ നിവിൻ പൊളി ചിത്രത്തിന്റെ സംവിധായകൻ ബാലാത്സംഘ കേസിൽ അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : ചലച്ചിത്ര സംവിധായകനെ ബലാത്സംഗ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. സംവിധായകൻ ലിജു കൃഷ്ണയാണ് അറസ്റ്റിലായത്. മഞ്ജുവാര്യർ,നിവിൻ പൊളി,സണ്ണി വെയ്ൻ എന്നിവർ അഭിനയിച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകനാണ് ലിജു കൃഷ്ണൻ. ചലച്ചിത്ര മേഘലയിൽ പ്രവർത്തിക്കുന്ന യുവതി നൽകിയ പീഡന പരാതിയിലാണ് പോലീസ് ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തത്.

കാക്കനാട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ നിന്നുമാണ് ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. സണ്ണിവെയ്ൻ ആദ്യമായി നിർമ്മിക്കുന്ന പടവെട്ട് എന്ന ചിത്രമാണ് ലിജു കൃഷ്ണൻ സംവിധാനം ചെയ്തിരുന്നത്. കോവിഡ് പ്രതിസന്ധികൾ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. ഈ മാസം ഷൂട്ടിംഗ് പുനരാരംഭിക്കാനിരിക്കെയാണ് ബലാത്സംഗ കേസിൽ ലിജു കൃഷ്‍ണൻ അറസ്റ്റിലായത്.

കണ്ണൂരും പരിസര പ്രദേശങ്ങളിലുമായാണ് പടവെട്ടിന്റെ ചിത്രീകരണം നടന്നത്. രാഷ്ട്രീയം പ്രമേയമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സംവിധായകൻ അറസ്റ്റിലായതോടെ സിനിമ ചിത്രീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പീഡന പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

-Advertisements-