Wednesday, April 24, 2024
-Advertisements-
KERALA NEWSമഞ്ജു വാര്യരുടെ അച്ഛൻ ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം ; പഴയകാല ചിത്രം പങ്കുവച്ച് മധു...

മഞ്ജു വാര്യരുടെ അച്ഛൻ ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം ; പഴയകാല ചിത്രം പങ്കുവച്ച് മധു വാര്യർ

chanakya news
-Advertisements-

പിതാവിന്റെ ഓർമ്മദിനത്തിൽ പഴയകാല ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു നടനും സംവിധായകനുമായ മധു വാര്യർ. പിതാവിന്റെ ഒക്കത്തിരിക്കുന്ന മധുവിന്റെയും മഞ്ജു വാര്യരുടെയും ചിത്രമാണ് മധു വാര്യർ ഫേസ്ബുക്ക് പേജിലൂടെ ഓർമ്മദിനത്തിൽ പങ്കുവെച്ചത്. 2018 ജൂൺ 10 നാണ് മധുവിന്റെയും മഞ്ജു വാര്യരുടെയും പിതാവ് മാധവ വാര്യർ അന്തരിച്ചത്. മഞ്ജു വാര്യരെ നായിക വേഷമണിയിച്ചു കൊണ്ട് നിർമ്മിക്കുന്ന ലളിതം സുന്ദരം എന്ന സിനിമയിലൂടെയാണ് മധുവിന്റെ അരങ്ങേറ്റം.

ബിജു മേനോനാണ് നായക വേഷമണിയുന്നത്. മധു വാര്യരും മഞ്ജു വാര്യരും കൂടി നിർമ്മിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയായിരുന്നു ഇത്. മഞ്ജു വാര്യർ പ്രൊഡക്ഷന്സും സെഞ്ചുറി പ്രൊഡക്ഷന്സും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ഇതിന്റെ ചായാഗ്രഹണം പി സുകുമാറും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കിയിരുന്നു. സംഗീതം ബിജുലാൽ, ചിത്രത്തിൽ സൈജു കുറിപ്പ്, രാജുനാഥ് പലേരി, ദീപ്തി സതി, സറീന വഹാബ്, ദിലീഷ് പോത്തൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്

-Advertisements-