Saturday, April 20, 2024
-Advertisements-
KERALA NEWSമതം നോക്കി അറസ്റ്റ് നിറം നോക്കി പരിഹാസം ; കേരളത്തിലെ ഹിന്ദുവിന്റെ അവസ്ഥ

മതം നോക്കി അറസ്റ്റ് നിറം നോക്കി പരിഹാസം ; കേരളത്തിലെ ഹിന്ദുവിന്റെ അവസ്ഥ

chanakya news
-Advertisements-

തൊലി വെളുത്തവൻ വർഗീയത പറഞ്ഞപ്പോഴും കലാപത്തിന് ആഹ്വാനം ചെയ്‌തപ്പോഴും ആർക്കും വേദനിച്ചില്ല മതേതരത്വം തകർന്നില്ല. പോലീസ് സംഭവം അറിഞ്ഞ് പോലുമില്ല. കാരണം തൊലി വെളുത്തവൻ മുസ്‌ലിമായിരുന്നു.. കൈയിൽ പൂത്ത പണമുള്ളവനായിരുന്നു.. അധികാര കേന്ദ്രങ്ങളിൽ പിടിയുള്ളവനായിരുന്നു. പൗരത്വ ഭേദഗതി ബില് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അന്ന് മുതൽ കാണുന്ന പ്രത്യേക തരം പ്രതിഭാസമാണിതെന്ന് പറയാതെ വയ്യ.

ആരാണ് ഇവിടെ ആദ്യം കലാപത്തിന് ആഹ്വാനം ചെയ്തത്. 1921 ലെ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം വെറും മുദ്രാവാക്യമല്ലായിരുന്നു. അതൊരു വെല്ലുവിളിയും ഓർമ്മപെടുത്തലും ഭീഷണിയുമായിരുന്നു. ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊല നടന്ന ആ വർഷത്തെതന്നെ മുദ്രാവാക്യം കേരളത്തിന്റെ തെരുവുകളിൽ മുഴക്കിയതിന്റെ ഉദ്ദേശം എന്തായിരുന്നു. പോലീസിനും ഭരണകൂടത്തിനും അറിയില്ലെങ്കിൽ ഇവിടെയുള്ള ചരിത്ര ബോധമുള്ള ഹിന്ദുവിന് അത് നന്നായി അറിയാം. അത് വെറും മുദ്രാവാക്യമായിരുന്നില്ല പകരം കൊന്ന് തള്ളുമെന്ന ഭീഷണി ആയിരുന്നത്.

കേരളത്തിന്റെ തെരുവുകളിൽ ഹൈന്ദവരെ കൊന്ന് തള്ളുമെന്ന് ഉറക്കെ വിളിച്ച് പറഞ്ഞിട്ടും ഭരണകൂടമോ പൊലീസോ അത് കണ്ടതായി നടിച്ചില്ല. പതിനായിരക്കണക്കിന് ജിഹാദികളാണ് അന്ന് മുദ്രാവാക്യം ഉയർത്തിയത്.. അതും ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ ഒരു നിയമത്തിനെതിരെ. പോലീസ് ആർക്കെതിരെയും കേസെടുത്തില്ല അറസ്റ്റ് ചെയ്തില്ല. ശബരിമലയിൽ നാമജപം നടത്തിയതിന്റെ പേരിലും ശരണം വിളിച്ചതിന്റെ പേരിലും അറസ്റ്റ് ചെയ്ത അതെ പോലീസും ഭരണകൂടവും ആണെന്ന് കൂടി നമ്മൾ ഓർക്കണം.

മുസ്‌ലിം സമുദായത്തിന്റെ ഇടയിൽ നിന്ന് ഹിന്ദുക്കൾക്ക് നേരെ പല തവണയായി വെല്ലുവിളികൾ വന്ന് കൊണ്ട് ഇരിക്കുന്നു. ഞങ്ങൾ ആയുധം സമാഹരിക്കുകയാണ് സമയമാകുമ്പോൾ അസ്ത്രം തൊടുക്കും. എന്ന് ഫസൽ ഗഫൂർ പറഞ്ഞത് ഓർക്കുക. വളരെ വ്യക്തമായി കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവന പക്ഷെ പിണറായിക്കും പിണറായിയുടെ പോലീസിനും ഇതൊന്നും കലാപ ആഹ്വാനമായി തോന്നാത്തതിൽ ആരും അത്ഭുതപ്പെടേണ്ട കാരണം വോട്ടാണ് മുഖ്യം.

നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നത് കേരള പോലീസിന്റെ കാഴ്ചപ്പാടിൽ നിയമവിരുദ്ധമാണോ ആണെങ്കിലും അല്ലെങ്കിലും ഞങ്ങൾ കേരളാ പോലീസിന്റെ ശ്രദ്ധയിലേക്കായി കുറച്ച് വീഡിയോ കാണിച്ച് തരാം.

ഈ വീഡിയോയിൽ കാണുന്നവർക്കെതിരെ എന്ത് നടപടി എടുത്തു എന്ന് ഞങ്ങൾ ചോദിക്കുന്നില്ല. കാരണം കേരളം ഭരിക്കുന്നത് ഇടത് പക്ഷമായത് കൊണ്ടും കേരള പോലീസ് ഇടത് പക്ഷത്തിന്റെ കുഴലൂത്ത്കാരായത് കൊണ്ടും അതിനേക്കാൾ ഉപരി ഇവരെല്ലാം മുസ്‌ലിം സമുദായത്തിൽ പെട്ടവരായത് കൊണ്ടും നടപടി പോയിട്ട് ഒരു ചെറു വിരൽ അനക്കില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.

ആദിവാസി യുവാവ് ഫേസ്‌ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ അത് വലിയ കുറ്റമായി. കലാപത്തിനുള്ള ആഹ്വാനമായി. കേസും അറസ്റ്റും റിമാന്റും വരെയായി. തൊലിവെളുത്ത കയ്യിൽ പണമുള്ള അധികാര കേന്ദ്രങ്ങളിൽ പിടിപാടുള്ള ഫസൽ ഗഫൂർ കലാപത്തിന് ആഹ്വാനം ചെയ്തപ്പോൾ നടപടി എടുക്കാൻ മുട്ട് വിറച്ച പോലീസ് ഏമാന്മാർക്ക്. തൊലി കറുത്ത കയ്യിൽ പണമില്ലാത്ത അധികാര കേന്ദ്രത്തിൽ പോയിട്ട് ചോദിക്കാനും പറയാനും ആരുമില്ലാത്ത ശ്രീജിത്ത് എന്ന യുവാവിനെ ആദിവാസി ഊരിൽ പോയി അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ഒരു മടിയും ഉണ്ടായില്ല എന്ന് മാത്രമല്ല. അറസ്റ്റ് ചെയ്യുന്ന വീഡിയോ. വരാം വരാം പൂച്ചാണ്ടി റെയില് വണ്ടിയില് എന്ന പാട്ടിനൊപ്പം എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും അവഹേളിക്കാനും വരെ തയ്യാറായി.

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും ഒരു നിയമവും ഒരു നീതിയും ആണെന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും. അതൊക്കെ നടപ്പിലാക്കാൻ ആളുകൾ ഇല്ലെങ്കിൽ ഇത് പോലെ ജയിലിൽ കഴിയേണ്ടി വരും ഒരേ കുറ്റം ചെയ്തവർ മതത്തിന്റെ പേരിൽ പുറത്ത് വിലസുമ്പോൾ ഹിന്ദു ആയതിന്റെ പേരിൽ അകത്ത് പോകേണ്ടി വന്ന ആദിവാസി യുവാവിന് പിന്തുണ നൽകാതെ തരമില്ല.

-Advertisements-