Friday, March 29, 2024
-Advertisements-
ENTERTAINMENTമനോഹരമായ നൃത്ത ചുവടുമായി ബിഗ്‌ബോസ് താരം മഞ്ജു പത്രോസ്, വൈറലായ വീഡിയോ കാണാം

മനോഹരമായ നൃത്ത ചുവടുമായി ബിഗ്‌ബോസ് താരം മഞ്ജു പത്രോസ്, വൈറലായ വീഡിയോ കാണാം

chanakya news
-Advertisements-

റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി മലയാളി പ്രേക്ഷരുടെ ഹൃദയം കവർന്ന താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത വെറുത അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു വെള്ളിത്തിരയിലേക്ക് എത്തുന്നത്. വെറുതെ അല്ല ഭാര്യ എന്ന പരിപാടിക്ക് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മറിമായം എന്ന പരമ്പരയിലും താരം അഭിനയിച്ചു. മീഡിയ വൺ ചാനലിൽ സംപ്രേക്ഷനണം ചെയ്തിരുന്ന കുന്നംകുളത്തങ്ങാടി എന്ന ടെലിവിഷൻ ഷോയിലും മഞ്ജു പങ്കെടുത്തിരുന്നു. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത് 2013 ൽ പറത്തിറങ്ങിയ നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ ചലചിത്ര രംഗത്തേക്ക് പ്രവേശിച്ച താരം കമ്മട്ടി പാടം, മഹേഷിന്റെ പ്രതികാരം, ജിലേബി തുടങ്ങി നിരവധി സിനിമകളിൽ തൻ്റെ സാനിധ്യം അറിയിച്ചു.
manju sunichan
അഭിനയത്തിന് പുറമെ നൃത്തത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച താരം കൂടിയാണ് മഞ്ജു പത്രോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് സീസൺ രണ്ടിൽ പങ്കെടുത്തതോട് കൂടി മഞ്ജുവിന് നിരവധി ആരാധകരെയും ലഭിച്ചു. ബിഗ്‌ബോസിലെ പ്രകടനത്തിന് വിമർശനങ്ങൾ കേട്ടെങ്കിലും ജനപ്രീതി നേടാനും മഞ്ജുവിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം പങ്കുവെച്ച മഞ്ജുവിന്റെ നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സാരിയിൽ അധീവ സുന്ദരിയായി നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കള്ളകണ്ണൻ എന്ന തലക്കെട്ടോട് കൂടിയാണ് മഞ്ജു തന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. നിരവധി ആരാധകരാണ് മഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

-Advertisements-