Thursday, April 25, 2024
-Advertisements-
KERALA NEWSമമ്മുക്ക ഇങ്ങള് പൊളിയാണ്; പൊള്ളലേറ്റ ഹരിദാസിന് മമ്മുട്ടിയുടെ സ്നേഹ സ്പർശം

മമ്മുക്ക ഇങ്ങള് പൊളിയാണ്; പൊള്ളലേറ്റ ഹരിദാസിന് മമ്മുട്ടിയുടെ സ്നേഹ സ്പർശം

chanakya news
-Advertisements-

മലേഷ്യയിൽ ജോലി ചെയ്യുകയായിരുന്ന ഹരിപ്പാട് സ്വദേശിയായ എസ് ഹരിദാസിനെ തൊഴിലുടമ ക്രൂരമായ രീതിയിൽ പൊള്ളലേൽപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ചികിത്സ ഏറ്റെടുക്കാൻ സന്നദ്ധത കാണിച്ചുകൊണ്ട് സിനിമ തരാം മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം. അദ്ദേഹത്തിന് വേണ്ടുന്ന ചികിത്സ ഉറപ്പു നൽകുമെന്നും ഡയറക്ടർ ഡോ കെ ജ്യോതിഷ് പറഞ്ഞു. ഹരിദാസിന് ഉണ്ടായ കൊടിയ പീഡനം മാധ്യമങ്ങളോടെ പുറത്തു വന്നതോടെയാണ് സഹായ ഹസ്തവുമായി ഹോസ്പിറ്റൽ അധികൃതരും മമ്മൂട്ടിയും രംഗത്തെത്തിയത്.

കുറ്റിപ്പുറത്തും കൊച്ചി പനമ്പള്ളി നഗറിലും പതഞ്ജലിയുടെ ഹോസ്പിറ്റലുണ്ട്. ഹരിദാസിന്റെ ചികിത്സ പൂർണമായും സൗജന്യമായി നടത്തി കൊടുക്കുമെന്ന് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. ഹരീഷിന്റെ മൂത്തമകളുടെ പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞാലുടൻ തന്നെ ചികിത്സയ്ക്കായി പതഞ്ജലിയിൽ പോകുന്നെന്നു കുടുംബം ഉറപ്പ് നൽകി. നാല് വര്ഷത്തോളമായിട്ട് ഹരിദാസ് മലേഷ്യയിൽ ജോലി ചെയ്യുകയായിരുന്നു. ഏജൻസി വഴിയാണ് ബാർബർ ജോലിയ്ക്കായി അദ്ദേഹം പോയത്. എന്നാൽ ശമ്പളം സ്ഥിരമായി ലഭിക്കുന്നില്ലായിരുന്നുവെന്നും വല്ലപ്പോഴും കിട്ടുന്ന ചെറിയ തുക ഏജൻസി വഴി നാട്ടിലേക്ക് അയയ്ക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തോളമായി ശമ്പളം ലഭുക്കുന്നില്ലായിരുന്നു. കൂടാതെ മൂന്ന് മാസമായിട്ട് വീട്ടുകാർക്ക് ആളെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പാസ്സ്പോർട്ടും രേഖകളും തൊഴിലുടമ കൈവശപ്പെടുത്തി വെയ്ക്കുകയും ചെയ്തതിനാൽ നാട്ടിലേക്ക് വരാനുള്ള സാഹചര്യവും ഇല്ലാതെയായെന്നും ഹരിദാസ് പറയുന്നു. ഇതിനിടയിൽ തൊഴിലുടമ ഇദ്ദേഹത്തെ ദേഹമാംസകലം പൊള്ളലേൽപ്പിക്കുകയും മരുന്ന് പോലും കൊടുക്കാതെ തടവറയിൽ പാർപ്പിക്കുകയും ചെയ്തു.

പൊള്ളലേറ്റ ചിത്രങ്ങൾ ഹരിദാസിന്റെ കൂട്ടുകാരനാണ് നാട്ടിലേക്ക് അയച്ചു കൊടുത്തത്. തുടർന്നാണ് അധികൃതരുമായി ബന്ധപ്പെട്ട് ഹരിദാസിന് നാട്ടിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കി തീർത്തത്. നോർക്ക ഉദ്യോഗസ്ഥർ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു. സഹായങ്ങൾ ലഭിക്കുവാൻ വേണ്ടുന്ന കാര്യങ്ങൾ എത്രെയും വേഗം തന്നെ ചെയ്യാമെന്നും അവർ ഉറപ്പ് നൽകി.

-Advertisements-