Thursday, April 25, 2024
-Advertisements-
KERALA NEWSമമ്മൂട്ടിയുടെയും മോഹൻലാലിന്റേയും നായികയായി പിന്നീട് അവസരങ്ങൾ ലഭിച്ചിട്ടും വേണ്ടന്ന് വെച്ചതിന്റെ കാര്യം വെളിപ്പെടുത്തി ഉർവശി

മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും നായികയായി പിന്നീട് അവസരങ്ങൾ ലഭിച്ചിട്ടും വേണ്ടന്ന് വെച്ചതിന്റെ കാര്യം വെളിപ്പെടുത്തി ഉർവശി

chanakya news
-Advertisements-

മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ പദവിൽ ഇരുന്നിട്ടുള്ള നായികമാരെ ചൂണ്ടി കാണിച്ചാൽ അതിൽ ഒരാൾ ഉർവശിയാണ്. നിരവധി സിനിമകൾ ചെയ്ത താരത്തിന് എല്ലാത്തരം വേഷങ്ങളും ചെയ്യാനുള്ള കഴിവും പ്രശംസീയമാണ്. മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കും ഒപ്പം അഭിനയിച്ച താരം കൂടിയാണ് ഉർവശി.

1980 മുതൽ 90 കാലഘട്ടത്തിൽ മലയാള സിനിമയിൽ മാത്രമല്ല തമിഴ് ചിത്രങ്ങളിലും താരം സജീവമായിരുന്നു. പിന്നീട് സിനിമയിൽ നിന്ന് തന്നെ ഉള്ള മനോജ്‌ കെ ജയനുമായുള്ള വിവാഹവും വിവാഹ മോചനം വാർത്തയും സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചിരിന്നു. പിന്നീട് മദ്യപിച്ച നിലയിൽ ഉള്ള സംസാരവും താരത്തിനെ വിവാദങ്ങളിൽ കൊണ്ടെത്തിച്ചു.

മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ ഉർവശി പിന്നീട് ഇവരുടെ സിനിമകളിൽ നിന്നും നായിക വേഷത്തിലേക്കുള്ള ഓഫറുകൾ വന്നിട്ടും അതിനെ നിരസിച്ചത്തിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ സിനിമയിൽ നായിക വേഷത്തിൽ എത്തിയത് തന്റെ സിനിമ ജീവിതത്തിൽ തന്നെ വലിയ ഒരു എക്സ്പീരിയൻസാണെന്നും ഉർവശി വ്യക്തമാക്കുന്നു.

പക്ഷേ 2000 മുതൽ ഉള്ള ഇരുവരുടെയും സിനിമകളിൽ നിന്നും വന്ന ഓഫറുകൾ വേണ്ടന്ന് വെച്ചെന്നും സ്ത്രീ കേന്ദ്ര സിനിമകളിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും ഉർവശി പറയുന്നു. മറ്റുള്ളവരുടെ കൂടെ അഭിനയിക്കുമ്പോൾ അവർക്കാണ് കൂടുതൽ പ്രാധാന്യമെന്നും അങ്ങനെയുള്ളപ്പോൾ നായിക കഥാപാത്രം അപ്രസകതമാകും അത്കൊണ്ടാണ് നായിക വേഷം സ്വീകരിക്കാഞ്ഞതെന്നും എന്നാൽ കളിപ്പാടം, ആയിരപ്പറ പോലെയുള്ള സിനിമകളിൽ മുൻനിര നായകന്മാർക്ക് ഒപ്പം തുല്യമായ വേഷം ലഭിച്ചിട്ടുണ്ടെന്നും ഉർവശി പറയുന്നു.

-Advertisements-