Thursday, March 28, 2024
-Advertisements-
NATIONAL NEWSമറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് കൊറോണാ വൈറസിനെ പിടിച്ചുനിർത്താൻ ആയെന്ന് കേന്ദ്രസർക്കാർ

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് കൊറോണാ വൈറസിനെ പിടിച്ചുനിർത്താൻ ആയെന്ന് കേന്ദ്രസർക്കാർ

chanakya news
-Advertisements-

ഡൽഹി: അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വൈറസിനെ പിടിച്ച് നിർത്താൻ ആയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ. ഇന്ത്യയിൽ 750 നിന്നും 1500 എത്താൻ വെറും നാല് ദിവസം ആണ് എടുത്തത്. എന്നാൽ മറ്റു രാജ്യങ്ങളിൽ നാലുദിവസം കൊണ്ട് 3000 ആയി ഉയരുകയാണ് ഉണ്ടായത്.

അഞ്ചു ദിവസം കൊണ്ട് 6000 മായി ഉയരുകയും ചെയ്തു. അമേരിക്ക ജർമനി സ്‌പെയിൻ പോലെയുള്ള രാഷ്ട്രങ്ങളിൽ 6000 ൽ നിന്നും 12000 ൽ എത്താൻ എടുത്തത് വെറും രണ്ട് ദിവസം മാത്രമാണ്. ഇതിനെയെല്ലാം അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ രോഗവ്യാപനയത്തിന്റെ വേഗത കുറയുകയാണ് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ 10000 വൈറസ് കേസുകൾ സ്ഥിതീകരിച്ചപ്പോൾ 139878 പരിശോധന കൾ മാത്രമേ നടന്നിട്ടിയുള്ളു.

ഇറ്റലിയിൽ 73154 പേരിൽ പരിശോധന നടന്നപ്പോൾ 10000 കൊറോണ വൈറസ് കേസുകൾ സ്ഥിതീകരിച്ചു. കൂടുതൽ പരിശോധനകൾ നടത്തിയാൽ കേസുകൾ കൂടുന്നുവെന്ന വാദം തെറ്റാണെന്നും ചൂണ്ടി കാട്ടുന്നു. ഇന്ത്യയിൽ പത്ത് ലക്ഷം പേരിൽ 9 പേർക്ക് മാത്രമാണ് കൊറോണ വൈറസ് ഉള്ളത്. എന്നാൽ അമേരിക്കയിൽ 1946 പേരിലും സ്‌പെയിനിൽ 3846 പേരിലുമാണ് ഉള്ളത്. അമേരിക്കയിൽ പരിശോധനയിൽ 19.8 ശതമാനം പേർക്കും ഫ്രാൻ‌സിൽ 41.8 ശതമാനം പേർക്കും ഇന്ത്യയിൽ 4.7 ശതമാനം പേർക്കുമാണ് ഉള്ളത്.

-Advertisements-