Friday, March 29, 2024
-Advertisements-
ENTERTAINMENTമറ്റൊരു ജീവിതത്തിലേക്ക് കടക്കുന്ന നിനക്ക് ആശംസകൾ ; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഗായത്രി അരുൺ

മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്ന നിനക്ക് ആശംസകൾ ; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഗായത്രി അരുൺ

chanakya news
-Advertisements-

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന ജനപ്രിയ പാരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുൺ. മികച്ച പ്രേക്ഷക പിന്തുണ നേടിയ ഈ പരമ്പരയിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്.
gayathri police
ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയുടെ അഭിനയ ജീവിതത്തിന് വലിയ വഴിത്തിരിവായി. തുടക്കത്തിൽ തന്നെ വലിയ പ്രേക്ഷക പിന്തുണ നേടിയ പരസപരം എന്ന പരമ്പര അഞ്ഞൂറ് എപ്പിസോഡുകൾ പിന്നിട്ടാണ് അവസാനിച്ചത്. സ്വന്തം പേരിനെക്കൾ ദീപ്തി ഐ പി എസ് എന്ന പേരിലാണ് താരം കുടുംബ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്
gayathri arun
സീരിയലിനു പുറമെ ഗായത്രി സിനിമയിലും മികച്ച പ്രകടനം കാഴ്ചവച്ചു. തൃശൂർ പൂരം, സർവോപരി പാലാക്കാരൻ, വൺ എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രി തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവായിക്കാറുണ്ട്‌.
gayathri arun
ഇപ്പോഴിത താരത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഗായത്രിയുടെ സഹോദരൻ ഗോപികൃഷ്ണന്റെ വിവാഹ ചടങ്ങിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്ന സഹോദരന് ആശംസ അറിയിച്ചാണ് ഗായത്രി ചിത്രങ്ങൾ പങ്കുവെച്ചത്.

-Advertisements-