Friday, April 19, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയിൽ നടന്ന സ്ഫോടനം ആസൂത്രിതമെന്ന് പോലീസ്

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയിൽ നടന്ന സ്ഫോടനം ആസൂത്രിതമെന്ന് പോലീസ്

chanakya news
-Advertisements-

മലപ്പുറം : പെരിന്തൽമണ്ണ തൊണ്ടിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോയിൽ നടന്ന സ്ഫോടനം ആസൂത്രിതമെന്ന് പോലീസ്. കുടുംബ വഴക്ക് പരിഹരിക്കാനാണെന്ന് പറഞ്ഞ് മുഹമ്മദ് തന്റെ ഭാര്യയെയും കുട്ടികളെയും വിളിച്ച് വരുത്തി സ്ഫോടനം നടത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കിണറ്റിൽ ചാടി മുഹമ്മദ് ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഭാര്യ ജാസ്മിൻ (37), മകൾ ഫാത്തിമത്ത് സഫ എന്നിവർ കൊല്ലപ്പെട്ടു. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുന്നാൾ ആയതിനാൽ ജാസ്മിനും മക്കളും സ്വന്തം വീട്ടിൽ എത്തിയതായിരുന്നു. കുടുംബ പ്രശ്‌നം പരിഹരിക്കാനെന്ന പേരിൽ മുഹമ്മദ് സ്‌ഫോടക വസ്തുക്കൾ നിറച്ച ഗുഡ്‌സ് ഓട്ടോയുടെ അടുത്തേക്ക് വിളിച്ച് വരുത്തി. തുടർന്ന് ഓട്ടോയിൽ ഇവരെ കയറ്റി ഇരുത്തിയ ശേഷം ഡോർ ലോക്ക് ചെയ്ത് ഓട്ടോയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതിനിടയിൽ കുട്ടികളിൽ ഒരാൾ ജാസ്മിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് ഞങ്ങളെ കൊല്ലാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു.

ഇത് കേട്ട് ഓടിയെത്തിയ സഹോദരി ഒരു കുട്ടിയെ വലിച്ച് പുറത്തിട്ടു. ഇതിനിടയിൽ തീ ആളിപടർന്ന് സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനം നടന്നതിന് പിന്നാലെ മുഹമ്മദ് തൊട്ടടുത്ത കിണറ്റിൽ ചാടി ജീവനൊടുക്കി. ഓട്ടോ രണ്ട് തവണ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ജാസ്മിന്റെയും, കുട്ടിയുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിൽ കത്തി കരിഞ്ഞിരുന്നു.

-Advertisements-