Friday, March 29, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് പത്താംക്ലാസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറത്ത് പത്താംക്ലാസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ കേസിലാണ് പാലക്കാട് മുണ്ടൂർ സ്വദേശിയായ ശ്യം (25) നെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ചയ്ക്ക് മുൻപാണ് മലപ്പുറത്ത് അരീക്കോടുള്ള വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ യുവാവിനൊപ്പം പാലക്കാട് നിന്നും കണ്ടെത്തിയത്.

വാഴക്കാട് എസ്എച്ഒ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തട്ടികൊണ്ട് പോയ പ്രതി വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു എന്നാണ് വിവരം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ കുറ്റം ഉൾപ്പെടെ ചുമത്തി പോലീസ് കേസെടുത്തു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

-Advertisements-