Friday, March 29, 2024
-Advertisements-
NATIONAL NEWSമഹാരാഷ്ട്രയിൽ സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊ-ലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

മഹാരാഷ്ട്രയിൽ സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊ-ലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

chanakya news
-Advertisements-

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം മർ-ദ്ദിച്ച് കൊ-ലപ്പെടുത്തിയ സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കുറ്റപത്രം സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 126 പേരെ പ്രതിചേർത്ത് 4955 പേജുകളുള്ള കുറ്റപത്രമാണ് സി ഐ ഡി ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്. ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ രീതിയിലുള്ള തെളിവുകൾ ലഭിക്കുന്നതിനുവേണ്ടി പ്രതികളെന്ന് സംശയിക്കുന്ന 808 പേരെയും 118 സാക്ഷികളെയും സി ഐ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ 154 പേരെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പേരിൽ 11 പേർ പ്രായപൂർത്തിയാകാത്ത വരാണ്. 3 മാസം മുമ്പ് മഹാരാഷ്ട്രയിലെ പാൽ കവർച്ചക്കാരൻ ആണെന്ന് പറഞ്ഞു കൊണ്ട് രണ്ട് സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം മർദ്ദിച്ചു കൊ-ലപ്പെടുത്തുകയായിരുന്നു. സംഭവം ദേശീയ മാധ്യമങ്ങൾ അടക്കം വൻ ചർച്ചയാവുകയും ചെയ്തിരുന്നു.

-Advertisements-