Thursday, April 25, 2024
-Advertisements-
KERALA NEWSമാതൃദിനത്തിൽ നവ്യയെ മകൻ സായ് ഞെട്ടിച്ചത് ചപ്പാത്തിയും കറിയുമുണ്ടാക്കി; വീഡിയോ കാണാം

മാതൃദിനത്തിൽ നവ്യയെ മകൻ സായ് ഞെട്ടിച്ചത് ചപ്പാത്തിയും കറിയുമുണ്ടാക്കി; വീഡിയോ കാണാം

chanakya news
-Advertisements-

ലോക മാതൃദിനത്തിൽ നിരവധി പേരാണ് തങ്ങളുടെ മാതാവിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടു സോഷ്യൽ മീഡിയയിൽ എത്തിയത്. അതുപോലെ തന്നെ സിനിമാ മേഖലയിലുള്ള നിരവധി ആളുകളും മാതൃദിനം ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാൽ ഇവിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നവ്യാനായരുടെ മകനാണ് ഇപ്പോൾ താരമായി മാറുന്നത്. വെറും പത്ത് വയസ്സ് മാത്രം പ്രായമുള്ള നവ്യയുടെ മകൻ സായ് ചപ്പാത്തിയും മുട്ടക്കറിയും തനിയെ ഉണ്ടാക്കിയാണ് അമ്മ നവ്യയെ ഞെട്ടിച്ചത്. സായിയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ നവ്യയുടെ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു.

താൻ ഭക്ഷണം പാകം ചെയ്ത കാര്യം നവ്യയെ ആദ്യം അറിയിച്ചിരുന്നില്ല. ഒരു സർപ്രൈസായി മാറ്റിവെച്ചു. വീട്ടിലെ ലൈറ്റുകൾ എല്ലാം ഓഫ് ചെയ്ത ശേഷം നവ്യയെ കണ്ണുപൊത്തി തീൻ മേശയ്ക്കു മുൻപിൽ കൊണ്ടിരുത്തി. കണ്ണുകൾ തുറന്നപ്പോൾ മെഴുകുതിരി വെളിച്ചത്തിൽ കഴിക്കാനുള്ള ആഹാരം തയ്യാറാക്കി വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് നവ്യ കണ്ടത്. അതീവ സന്തോഷവതിയായ നവ്യ സായിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകി. തുടർന്ന് തങ്ങൾ അത്താഴം കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നവ്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. എന്നും മാതൃദിനം ആയിരുന്നുവെങ്കിൽ മക്കളെല്ലാവരും ഭക്ഷണം ഉണ്ടാക്കി തന്നേനെമെന്നുള്ള തലക്കെട്ടോടെയാണ് നവ്യ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

-Advertisements-