Thursday, April 25, 2024
-Advertisements-
KERALA NEWSമാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണം; നിലപാട് വ്യക്തമാക്കി സിപിഐ

മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണം; നിലപാട് വ്യക്തമാക്കി സിപിഐ

chanakya news
-Advertisements-

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെയുള്ള സൈബർ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ. ഇതുസംബന്ധിച്ചുള്ള കാര്യം സിപിഐയുടെ മുഖപത്രമായ ജനയുഗം എഡിറ്റോറിയലിലാണ് വ്യക്തമാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അണികൾ നൽകുന്ന അനാരോഗ്യകരമായ ആവേശത്തെ നേതാക്കൾ ചാനലുകളിൽ ആയുധമാക്കുന്നത് ദോഷകരമായ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ജനയുഗം മുഖപത്രത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ചർച്ചക്ക് വിളിക്കുന്ന മാധ്യമപ്രവർത്തകർ പങ്കെടുക്കുന്നവരെക്കാൾ കൂടുതൽ രാഷ്ട്രീയം പയറ്റുന്നത് അമിതമാകുന്നു.

തർക്കത്തിലൂടെയാണെങ്കിലും രാഷ്ട്രീയത്തിലൂന്നിയ ചർച്ചകളിലേക്ക് തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായി സമൂഹ മാധ്യമത്തെയും പൊതുസമൂഹത്തെയും പ്രാപ്തരാക്കണമെന്നും ജനയുഗം എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു. അതിനുവേണ്ടിയുള്ള വേദി മാധ്യമങ്ങളിൽ ഒരുക്കണം. അണികൾ മാത്രമല്ല നേതൃത്വവും നിലവാരമില്ലാത്ത തരത്തിലേക്ക് തരം താഴുന്നത് രാഷ്ട്രീയ ജീർണതയെ സമൂഹം വിലയിരുത്തുമെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
cpi

-Advertisements-