Friday, April 19, 2024
-Advertisements-
ENTERTAINMENTമാളവികയുടെ അച്ഛനായി രഞ്ജി പണിക്കർ ; സിനിമയിൽ നിന്ന് സീരിയലിലേക്ക്

മാളവികയുടെ അച്ഛനായി രഞ്ജി പണിക്കർ ; സിനിമയിൽ നിന്ന് സീരിയലിലേക്ക്

chanakya news
-Advertisements-

വേറിട്ട അച്ഛൻ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനേതാവാണ്, നിർമ്മാതാവും സംവിധായകനും കൂടിയായ രഞ്ജി പണിക്കർ. നായിക നായകന്മാരുടെ അച്ഛനായിട്ടാണ് മിക്ക സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. പ്രേമം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം അതിരന്‍, ഓം ശാന്തി ഓശാനോ തുടങ്ങിയ ചിത്രങ്ങളിലെ അച്ഛൻവേഷങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ഇപ്പഴിതാ താരം ബിഗ് സ്‌ക്രീനിൽ നിന്ന് മിനിസ്ക്രീനിലേക്ക് ചുവടു വച്ചിരിക്കുകയാണ്. സിനിമയിലെ പോലെ തന്നെ അച്ഛൻ വേഷമായിട്ടാണ് സീരിയലിലും രഞ്ജി പണിക്കർ എത്തുന്നത്.

ഒക്ടോബർ 5 നു സൂര്യ ടിവിയിൽ ആരംഭിക്കുന്ന ഇന്ദുലേഖ എന്ന പരമ്പരയിലൂടെയാണ് അദ്ദേഹത്തിന്റെ ടെലിവിഷന്‍ എന്‍ട്രി. ഒരുപാട് സന്തോഷം ഉണ്ട് എന്നാണ് ടെലിവിഷന്‍ എന്‍ട്രിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. സിനിമയിലും ടിവിയിലും അഭിനയിക്കുന്നതിലെ വ്യത്യാസത്തെക്കുറിച്ച്‌ സംസാരിച്ച താരം തനിക്ക് ഇത് രണ്ടും ഒരേ പോലെയാണ് എന്നും അത് സംപ്രേക്ഷണം ചെയ്യുന്ന മാധ്യമത്തിന് മാത്രമാണ് വ്യത്യാസം ഉള്ളത് എന്നും പറഞ്ഞു. പരമ്പരയിലെ നായികയായ ഇന്ദുലേഖയുടെ അച്ഛൻ രാമനാഥൻ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 30 ആണ് പരമ്പര സംപ്രേക്ഷണം ചെയുന്നത്. നായിക നായകന്‍ ഫെയിം മാളവിക കൃഷ്ണദാസ് ആണ് ഇതിൽ കേന്ദ്ര കഥാപാത്രമായ ഇന്ദുലേഖയെ അവതരിപ്പിക്കുന്നത്. ഉമാ നായര്‍, ബാലു മേനോന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

-Advertisements-