Saturday, April 20, 2024
-Advertisements-
INTERNATIONAL NEWSമാസ്ക് ധരിക്കാൻ ആവശ്യപെട്ടത് ഇഷ്ടപ്പെട്ടില്ല, ബാങ്ക് അധികൃതർക്ക് കോടിശ്വരൻ കൊടുത്തത് എട്ടിന്റെ പണി

മാസ്ക് ധരിക്കാൻ ആവശ്യപെട്ടത് ഇഷ്ടപ്പെട്ടില്ല, ബാങ്ക് അധികൃതർക്ക് കോടിശ്വരൻ കൊടുത്തത് എട്ടിന്റെ പണി

chanakya news
-Advertisements-

ബീജിംഗ് : മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടത് ഇഷ്ടപെട്ടില്ല ബാങ്കിൽ നിന്നും അഞ്ച് കോടി രൂപ പിൻവലിച്ച് എണ്ണി തിട്ടപ്പെടുത്താൻ ജീവനക്കാരന് നിർദേശം നൽകി കോടീശ്വരൻ. ചെറിയൊരു ആവശ്യത്തിനായി ബാങ്കിലെത്തി സൺവീയർ എന്നറിയപ്പെടുന്ന കോടീശ്വരനാണ് ബാങ്ക് ജീവനക്കാർക്ക് ഇത്തരത്തിലൊരു പണി കൊടുത്തത്.

മാസ്ക് ധരിക്കാതെ ബാങ്കിലെത്തിയ കോടീശ്വരനോട് മാസ്ക് ധരിക്കാൻ ബാങ്ക് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഇഷ്ടപെടാത്ത കോടീശ്വരൻ അപ്പോൾ തന്നെ ബാങ്കിൽ നിന്നും അഞ്ച് കോടി പിൻവലിച്ച് എണ്ണി തിട്ടപ്പെടുത്തി തരാൻ ആവിശ്യപെടുകയുമായിരുന്നു.

ഒരാൾക്ക് പിൻവലിക്കാൻ പറ്റുന്ന പരമാവധി തുകയായ 5 കോടി 80 ലക്ഷം രൂപയാണ് ഇയാൾ ബാങ്കിൽ നിന്നും പിൻവലിച്ചത്. ബാങ്ക് അധികൃതരോടുള്ള ദേഷ്യം ഇതുകൊണ്ടും തീരാത്ത കോടീശ്വരൻ തന്റെ മുഴുവൻ പണവും പിൻവലിക്കുമെന്നും വരുന്ന ദിവസങ്ങളിലെല്ലാം ബാങ്കിൽ എത്തി പണം പിൻവലിച്ച് എണ്ണി തിട്ടപ്പെടുത്താൻ ആവിശ്യപെടുമെന്നും ബാങ്ക് അധികൃതരെ ഇയാൾ അറിയിച്ചു. അതേസമയം ബാങ്ക് അധികൃതർ മാന്യമായാണ് പെരുമാറിയതെന്നും മാസ്ക് ധരിക്കാൻ മാത്രമേ ആവിശ്യപ്പെട്ടുള്ളു എന്നും പിന്നീട് പ്രതികരിച്ചു.

-Advertisements-