Friday, April 19, 2024
-Advertisements-
KERALA NEWSമികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ് മമ്മൂട്ടിയുടെ ഉണ്ടയിലെ അഭിനയത്തിന്

മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ് മമ്മൂട്ടിയുടെ ഉണ്ടയിലെ അഭിനയത്തിന്

chanakya news
-Advertisements-

മമ്മൂട്ടി നായകനായി അഭിനയിച്ച ഉണ്ടയിലെ പ്രകടനതിനാണ് മികച്ചനടനുള്ള ഈ വർഷത്തെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ് ലഭിച്ചിരിക്കുന്നത്. ഖാലിദ് റഹ്മാനാണ് ഈ സിനിമ സംവിധാനം ചെതിട്ടുള്ളത്. നിരവധി യുവതാരങ്ങൾ മമ്മൂട്ടിയോടൊപ്പം ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ഗ്രിഗറി, റോണി ഡേവിസ്, ലുക്മാൻ തുടങ്ങിയവരാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളി അഭിനയിചിച്ചിട്ടുള്ളത്. കഥാപാത്രത്തിന് പ്രാധാന്യമില്ലാത്ത കഥയോടൊപ്പമുള്ള സഞ്ചാരമാണ് ഈ സിനിമ. നിരവധി നിരൂപണം പ്രശംസകളും അഭിപ്രയങ്ങളും നേടിയ സിനിമ വരും നാളുകളിൽ കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുമെന്ന പ്രേത്യാശയിലാണ്.

എല്ലാ ഭാഷകളിലും ഈ അവാർഡു നൽകുന്നുണ്ട്. ഈ പ്രാവിശ്യം മലയാള സിനിമയിൽ മറ്റു പല സിനിമകളെയും പിന്നിലാക്കിയാണ് മമ്മൂട്ടിയ്ക്ക് ഈ അവാർഡ് കിട്ടിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കമ്പനി. കൃഷ്ണൻ സേതുകുമാറണ് സിനിമയുടെ പ്രൊഡ്യൂസർ. ഹർഷദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വളരെ റിയലിസ്റ്റിക്കായി പോലീസിന്റെ കഥ അവതരിപ്പിച്ച സിനിമ മമ്മൂട്ടിയുടെ മികച്ച ഒരു സിനിമയാണ്. ബോബി സഞ്ജയ്‌ തിരക്കഥ ഒരുക്കിയ വൺ എന്ന സിനിമയാണ് നിലവിൽ മമ്മൂട്ടി ചെയ്തു കൊണ്ടിരിക്കുന്നത്

-Advertisements-