Friday, March 29, 2024
-Advertisements-
ENTERTAINMENTമിമിക്രി കളിച്ചു നടക്കുന്നതിൽ എതിർപ്പ് ; പ്രണയം വിവാഹത്തിലെത്തിയതിനെകുറിച്ച് ധർമജൻ

മിമിക്രി കളിച്ചു നടക്കുന്നതിൽ എതിർപ്പ് ; പ്രണയം വിവാഹത്തിലെത്തിയതിനെകുറിച്ച് ധർമജൻ

chanakya news
-Advertisements-

മലയാള സിനിമയിൽ ഹാസ്യ വേഷങ്ങൾ ഒരുപാട് ചെയ്ത താരമാണ് ധർമജൻ. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിൽ കൂടി ജന ശ്രദ്ധ നേടിയ താരം പെട്ടന്ന് തന്നെ സിനിമയിലും സജീവ സാനിധ്യം ഉറപ്പിച്ചിരുന്നു. രമേശ്‌ പിഷാരടിക്ക് ഒപ്പം കോമഡി സ്കിറ്റുകളിലും ധർമജൻ നിറഞ്ഞു നിൽക്കുകയാണ്.

കൌണ്ടർ കോമഡി പറയാൻ കഴിവുള്ള താരം കൂടിയാണ് ധർമജൻ. പാപ്പി അപ്പച്ചാ എന്ന സിനിമയിൽ ദിലീപിന്റെ കൂടെയുള്ള വേഷം ചെയ്ത ധർമജൻ പിന്നീട് 55 ൽ അധികം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഭാര്യ അനുജയും രണ്ട് മക്കളുമാണ് ധർമ്മജന്റെ കുടുംബം. ഇരുവരുടെയും പ്രണയ വിവാഹത്തെ പറ്റിയും ജീവിതതെ പറ്റിയും ധർമജൻ തുറന്ന് പറഞ്ഞത് ഒരു ഇന്റർവ്യൂവിൽ.

വിവാഹത്തിന് മുൻപ് അനുജയുടെ വീട്ടിൽ എതിർപ്പ് ഉണ്ടായിരുന്നുവെന്നും, സർക്കാർ ജോലിക്കാരായിരുന്നു അനുജയുടെ അച്ഛനും ആങ്ങളയുമൊക്കെ, ബന്ധുക്കാരായതിനാൽ പല സമയത്തും അനുജയുമായി നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും മിമിക്രി കളിച്ചു നടക്കുന്നതിൽ വീട്ടിൽ എതിർപ്പ് ഉണ്ടായിരുന്നുവെന്നും അവതാരികയുടെ ചോദ്യത്തിന് ധർമജൻ മറുപടി നൽകി.

പിന്നീട് ധർമജൻ മദ്യപിക്കാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ഞാൻ മദ്യപിക്കുമെന്ന് ചേച്ചിയോട് ആരാ പറഞ്ഞെ, മദ്യപിക്കാതെ കുളിച്ചു കുറി തൊട്ട് നടന്നാലും ചിലർ താൻ മദ്യപിക്കാറുണ്ടെന്ന് പറയാറുണ്ടെന്ന് ധർമജൻ പറയുന്നു. പിന്നീട് ധർമ്മജന്റെ കണ്ണ് എന്താ ചുമന്ന് ഇരിക്കുന്നത് എന്നായി അവതാരികയുടെ ചോദ്യം അതിന് ഉത്തരമായി തന്റെ ഓർമ വെച്ച കാലം മുതൽ കണ്ണ് ഇങ്ങനെയാണെന്നും ഇത്തരം ചോദ്യം ചോദിക്കരുതേ എന്നും ധർമജൻ മറുപടി കൊടുത്തു.

അതിന് തുടർച്ചയായി ചേച്ചി ഒരു അഹങ്കാരിയാണ് എന്ന് എല്ലാരും പറയാറുണ്ടല്ലോ, എന്തെല്ലാം ചോദ്യങ്ങൾ ചോദിക്കുന്നു, എന്റെ കണ്ണ് ചുവന്ന് കിടക്കുന്ന കാര്യം പോലും ചോദിക്കുന്നു ഇ ചോദ്യങ്ങളുടെ ആവിശ്യം ഉണ്ടോയെന്ന് മറു ചോദ്യം ചോദിച്ച ശേഷം ഭാര്യയോട് പോകാമെന്ന് ദേഷ്യത്തിൽ പറയുന്ന ധർമജനെയും ഇന്റർവ്യൂവിൽ കാണാം, എന്നാൽ അതിന് ശേഷം രംഗങ്ങൾ ശാന്തമായി ഇരുവരും പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുത്ത ശേഷമാണ് പരുപാടി അവസാനിച്ചത്.

-Advertisements-