Friday, April 19, 2024
-Advertisements-
KERALA NEWSമുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ എത്രപേർ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തുവെന്നോ കേരളത്തിൽ എത്രപേർ എത്തിയെന്നോ റൂട്ട് മാപ്പ് സംബന്ധിച്ച...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ എത്രപേർ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തുവെന്നോ കേരളത്തിൽ എത്രപേർ എത്തിയെന്നോ റൂട്ട് മാപ്പ് സംബന്ധിച്ച വിവരങ്ങളോ കൃത്യതയോടെ നൽകിയിട്ടില്ലെന്ന് സന്ദീപ് വാര്യർ

chanakya news
-Advertisements-

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ എത്ര മലയാളികൾ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തുവെന്നോ അതിൽ എത്ര പേർ കേരളത്തിൽ വന്നുവെന്നോ എത്ര പേരുടെ റൂട്ട്മാപ്പ് തയ്യാറാക്കിയെന്നോ വ്യക്തമാക്കിയിട്ടില്ലന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനങ്ങളിൽ എത്ര മലയാളികൾ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു എന്നോ എത്രപേർ കേരളത്തിലെത്തിയെന്നോ എത്ര പേരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയെന്നോ കൃത്യതയോടെ വ്യക്തമാക്കിയതായി കണ്ടില്ല. കൃത്യമായ ഒരു കണക്കും മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ലഭിക്കുന്നില്ല.

ചില മാധ്യമങ്ങൾ നാനൂറിലധികം എന്നും ചിലർ 320 എന്നും ചിലർ 200 എന്നും പറയുന്നതല്ലാതെ കൃത്യമായ ഒരു കണക്കും പൊതുജനസമക്ഷം വരുന്നില്ല. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷം പേരും രോഗബാധിതരാണ് എന്ന റിപ്പോർട്ടുകൾ ആശങ്ക ജനിപ്പിക്കുന്നതാണ്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ നമ്മുടെ സമൂഹത്തിൽ നിശബ്ദരായി കഴിയുന്നുണ്ടെങ്കിൽ അത് നാടിന് വലിയ ഭീഷണിയാണ്.

എന്തുകൊണ്ടാണ് ഇത്ര ദിവസമായിട്ടും ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്തു വിടാൻ സംസ്ഥാന സർക്കാരിന് കഴിയാത്തത്? തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ മലയാളികളുടെയും റൂട്ട് മാപ്പ് പുറത്തു വിടണം. തബ് ലീഗിനെ സംരക്ഷിക്കണമെന്ന് ആർക്കാണ് ഇത്ര താല്പര്യം? തബ് ലീഗിനെ വെള്ളപൂശാൻ മുഖ്യമന്ത്രി ശ്രമിക്കരുത്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനുള്ള അവസരമായി ഇതിനെ കാണരുത്.

-Advertisements-