Saturday, April 20, 2024
-Advertisements-
KERALA NEWSമുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിന് ചിലവാക്കിയത് രണ്ടരക്കോടി രൂപ ; സോഷ്യൽ മീഡിയയുടെ പേരിലും പൊടിക്കുന്നത് ലക്ഷങ്ങൾ

മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിന് ചിലവാക്കിയത് രണ്ടരക്കോടി രൂപ ; സോഷ്യൽ മീഡിയയുടെ പേരിലും പൊടിക്കുന്നത് ലക്ഷങ്ങൾ

chanakya news
-Advertisements-

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ ഔദ്യോഗിക വെബ്‌സൈറ്റ് പരിപാലനത്തിന് ചിലവാക്കിയത് കോടികൾ. മറ്റ് മന്ത്രിമാരുടെ വെബ്‌സൈറ്റ് പരിപാലനത്തിന് 40 ലക്ഷം രൂപയും ചിലവാക്കിയതായി റിപ്പോർട്ട്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് വെബ്‌സൈറ്റ് പരിപാലനത്തിന് മാത്രം കോടികൾ ചിലവഴിച്ചത്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ അകൗണ്ട് നോക്കി നടത്തുന്നത് സിഡിറ്റ് ആണ്. 2019 -20 വർഷത്തേക്ക് ഒരുകോടി പത്ത് ലക്ഷം രൂപയ്ക്കാണ് സിഡിറ്റിന് സർക്കാർ നൽകുന്നത്.

മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് അടക്കം മറ്റ് മന്ത്രിമാരുടെ വെബ്‌സൈറ്റുകൾക്ക് ആകെ ചിലവാക്കിയത് 24 ലക്ഷം രൂപയാണ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​സ്.​ ധ​ന​രാ​ജ് ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ ല​ഭി​ച്ച മ​റു​പ​ടി​യി​ൽ പറയുന്നു. എന്നാൽ പല വെബ്‌സൈറ്റുകളും പേരിന് മാത്രമാണെന്നും പലതും ഉപയോഗസൂന്യമാണെന്നും ആരോപണം ഉയരുന്നുണ്ട്.

-Advertisements-