Friday, March 29, 2024
-Advertisements-
KERALA NEWSമുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നടനവിസ്മയം മോഹൻലാൽ

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നടനവിസ്മയം മോഹൻലാൽ

chanakya news
-Advertisements-

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് മലയാള സിനിമാതാരം മോഹൻലാൽ. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. എന്നാൽ കൊറോണ വൈറസ് സംസ്ഥാനമൊട്ടാകെ ഭീതി പരത്തുമ്പോൾ തന്റെ ജന്മദിനത്തിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക രേഖകളിലും മറ്റും മാർച്ച് 24 നാണ് ജനിച്ച ദിവസമായി ചൂണ്ടി കാണിച്ചിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേൽക്കുന്നതിന്റെ തലേന്ന് എകെജി സെന്ററിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് തന്റെ യഥാർത്ഥ ജന്മദിനം മെയ് 23 നാണെന്നുള്ള കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. കഴിഞ്ഞ മെയ് 21 നായിരുന്നു സിനിമാതാരം മോഹൻലാലിന്റെ ജന്മദിനം. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ താരത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു.

-Advertisements-