Friday, March 29, 2024
-Advertisements-
ENTERTAINMENTമുടിയൊന്ന് ചുരട്ടാൻ ശ്രമിച്ചു നോക്കിയതാ, ഇനി ആവർത്തിക്കില്ല; കുമ്പിടിയല്ല, പാലാരിവട്ടം ശശിയാണെന്ന് ആരാധകരുടെ മറുപടി

മുടിയൊന്ന് ചുരട്ടാൻ ശ്രമിച്ചു നോക്കിയതാ, ഇനി ആവർത്തിക്കില്ല; കുമ്പിടിയല്ല, പാലാരിവട്ടം ശശിയാണെന്ന് ആരാധകരുടെ മറുപടി

chanakya news
-Advertisements-

സിനിമകളിൽ വ്യത്യസ്തമായ രീതിയിലുള്ള വേഷങ്ങൾകൊണ്ടും അഭിനയംകൊണ്ടും ആരാധകരുടെ മനസ്സിൽ ഇടംനേടിയ പ്രിയതാരമാണ് ലെന. ഇപ്പോൾ ലോക്ക്ഡൗൺ വേളയിൽ ജീവിതത്തിൽ ലെന നടത്തിയ മേക്കോവർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. താരം മുടി ചുരുട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തിയത്. ഇത് ഒരു വർഷം മുമ്പ് നടത്തിയ ശ്രമമാണെന്നും എന്നാൽ ഈ വർഷം അതേ സമയത്ത് തന്നെ ഞാൻ വീണ്ടും ഒന്നുകൂടെ മുടി ചുരുട്ടാൻ ശ്രമിച്ചുവെന്നും ഇനി ഇതാവർത്തിക്കില്ലെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ചിത്രത്തിന് നിമിഷനേരം കൊണ്ട് ആരാധകരുടെ നിരവധി കമന്റുകളാണ് എത്തിയത്. നടിയുടെ പുതിയ ഹെയർ സ്റ്റൈൽ കണ്ട് ശരിക്കും ആരാധകർ ഞെട്ടി ഇരിക്കുകയാണ്. ശശി പാലാരിവട്ടം ശശി, കുമ്പിടി അല്ല, ബ്യൂട്ടി v/s സൈക്കോ, കൊറോണ ഹെയർ സ്റ്റൈൽ തുടങ്ങിയ നിരവധി കമന്റുകളാണ് ആരാധകർ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. കൂടാതെ ലെനയുടെ ഹെയർ സ്റ്റൈൽ വളരെയധികം ക്യൂട്ട് ആയിട്ടുണ്ടെന്നാണ് നടി ശ്രീനന്ദ കമന്റ് ചെയ്തിരിക്കുന്നത്.

-Advertisements-