Wednesday, April 24, 2024
-Advertisements-
KERALA NEWSമുന്കരുതലെല്ലാം എടുത്തിട്ടും പ്രെഗ്നന്റായി: പ്രെഗ്നന്റ് കാർഡ് പോലും നിലവിലെ സാഹചര്യത്തിൽ കിട്ടണില്ല: ഡോക്ടറുടെ കുറിപ്പ്

മുന്കരുതലെല്ലാം എടുത്തിട്ടും പ്രെഗ്നന്റായി: പ്രെഗ്നന്റ് കാർഡ് പോലും നിലവിലെ സാഹചര്യത്തിൽ കിട്ടണില്ല: ഡോക്ടറുടെ കുറിപ്പ്

chanakya news
-Advertisements-

ഡോ വീണ ജെ എസിന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. തനിക്ക് വന്ന ഒരു ഫോൺ കാൾ സംബന്ധിച്ചാണ് ഡോക്ടർ ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഫോണ്‍വിളിച്ചയാള്‍ എല്ലാവിധത്തിലുമുള്ള മുൻകരുതലുകൾ എടുത്തിട്ട് പോലും പ്രഗ്നന്റ് ആയെന്നും ഇത് സംബന്ധിച്ച് ഉള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡോ വീണ ജെ എസ്. ഡോക്ടറുടെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ചില ഫോൺ കോളുകൾ ഇങ്ങനെയാണ്. “പ്രെഗ്നന്റ് ആണ്. പക്ഷെ തുടരാൻ യാതൊരു നിവൃത്തിയുമില്ല. എന്ത് ചെയ്യും? ” “എല്ലാ മുൻകരുതലുകളും എടുത്തു. പക്ഷെ പ്രെഗ്നന്റ് ആയി. എന്ത് ചെയ്യും” “ഉള്ളിലേക്ക് പോയിട്ടില്ല. പക്ഷെ ഇപ്പോ ആർത്തവം വരാനുള്ള തീയതി ആയിട്ടും വരുന്നില്ല. പ്രെഗ്നൻസി കിറ്റ് പോലും കിട്ടാൻ വഴിയില്ല. പോസിറ്റീവ് ആയാൽ എന്ത് ചെയ്യും? ” കേരളത്തിൽ നിന്നുള്ള ഒരു കോൾ പ്രൈവറ്റ് ആശുപത്രിയിലെ അബോർഷൻ ചാർജ് താങ്ങാൻ ആവില്ല എന്ന് പറഞ്ഞുകൊണ്ടുംകൂടെയായിരുന്നു.

കൊറോണക്കാലത്തെ unwanted പ്രെഗ്നൻസി ആയിരിക്കും ചില സ്ത്രീകളെ സംബന്ധിച്ചു, especially വിവാഹിതരല്ലാത്ത സ്ത്രീകളെ സംബന്ധിച്ചു ഏറ്റവും കുഴക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്. കൊറോണക്കാലം അല്ലെങ്കിൽ പോലും ഗർഭഛിദ്രം നടത്താൻ വൈമനസ്യം ഉള്ള സ്ത്രീരോഗവിഭാഗം നിലനിൽക്കുമ്പോൾ മേല്പറഞ്ഞ ആളുകളോട് എന്ത് പറയണം എന്നറിയില്ല. അനുഭവിക്കാൻ പോകുന്നത് സ്ത്രീകളും ജനിക്കുന്ന കുട്ടികളും ആണ്. ഇതാണ് എന്നും പറഞ്ഞുപോകുന്നത്, #ലൈംഗിക വിദ്യാഭ്യാസം അവഗണിക്കുകയെന്നാൽ ഭാവിതലമുറയെ അവഗണിക്കുക എന്നതാണ്. പിന്നെ സ്ത്രീ സൗഹൃദസമൂഹം വേണമെന്നും.

-Advertisements-