Friday, April 19, 2024
-Advertisements-
KERALA NEWSമുസ്ലിംലീഗ് പ്രവർത്തകനു കഴുത്തിന്‌ വെട്ടേറ്റു: നില ഗുരുതരം

മുസ്ലിംലീഗ് പ്രവർത്തകനു കഴുത്തിന്‌ വെട്ടേറ്റു: നില ഗുരുതരം

chanakya news
-Advertisements-

മലപ്പുറം: മലപ്പുറം ജില്ലയിലെ ഉണ്യാലയിൽ മുസ്ലിംലീഗ് പ്രവർത്തകനെ ഒരു സംഘം ആളുകൾ വടി വാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു. ഉണ്യാൽ കല്ലേരി അക്ബർ ബാദുഷയാണ് (27) വെട്ടേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയാണെന്ന് ആരോപണം ഉയർന്നു വരുന്നുണ്ട്. വ്യക്തിപരമായിട്ടുള്ള പ്രശ്നങ്ങളുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.

നിരവധി വധക്കേസുകളിൽ അടക്കം പ്രതിയായിട്ടുള്ള ഉനൈസ് എന്ന ആളിന്റെ നേതൃത്വത്തിൽ വാഹനത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന വടിവാൾ എടുത്ത് ബാദുഷ നേരെ വെട്ടുകയായിരുന്നവെന്നാണ് പറയുന്നത്. വെട്ടിൽ കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റിട്ടുണ്ടെന്നും പറയുന്നു. തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

-Advertisements-