Wednesday, April 24, 2024
-Advertisements-
ENTERTAINMENTCinemaമൂത്ത മകളുടെ ആവിശ്യപ്രകാരമാണ് വിവാഹ ബന്ധം വേർപ്പെടുത്തിയത് ; സീരിയൽ താരം യമുന പറയുന്നു

മൂത്ത മകളുടെ ആവിശ്യപ്രകാരമാണ് വിവാഹ ബന്ധം വേർപ്പെടുത്തിയത് ; സീരിയൽ താരം യമുന പറയുന്നു

chanakya news
-Advertisements-

സിനിമ സീരിയൽ മേഖലയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരമാണ് യമുന മഹേഷ്‌. മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വീണ്ടും ജ്വാലയായ് എന്ന സീരിയലിലെ നെഗറ്റീവ് വേഷത്തിൽ കൂടിയാണ് താരം ശ്രദ്ധിക്കപെടുന്നത്. ഇരുപത് കൊല്ലത്തിന് ശേഷം ഇപ്പോളും അഭിനയ രംഗത്ത് താരം സജീവമാണ്. ഇപ്പോൾ താരം മനസ്സ് തുറക്കുകയാണ്. തന്റെ യഥാർത്ഥ പേര് അരുണയെന്നാണെന്നും ജനിച്ചതും വളർന്നതും അവിടായത് കൊണ്ടാണ് ഇ പേര് ലഭിച്ചതെന്നും താരം പറയുന്നു.

വീണ്ടും ജ്വാലയായ്ക്ക് ശേഷം നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ചന്ദനമഴയെന്ന സീരിയലിൽ കൂടി വീണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് സീരിയലിൽ അഭിനയിച്ചെങ്കിലും സീരിയലിൽ എത്തുന്ന സമയത്ത് 500 രൂപയായിരുന്നു തനിക്ക് ദിവസ കൂലിയായി ലഭിച്ചിരുന്നതെന്നും താരം പറയുന്നു. 50 ലേറെ സീരിയലുകളിൽ യമുന ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

2002ൽ സംവിധായകൻ എസ്പി മഹേഷുമായി വിവാഹം കഴിച്ചെങ്കിലും 17 വർഷത്തിന് ശേഷം 2019 ൽ ബന്ധം വേർപിരിഞ്ഞിരുന്നു. 2016 ലെ ഒരുമിച്ചുള്ള താമസം മാറിയെങ്കിലും വിവാഹ മോചനം ലഭിച്ചത് 2019 ലാണെന്നും താരം പറയുന്നു. ഡിവോഴ്സ് തീരുമാനമെടുത്തപ്പോൾ ഒരുപാട് വിമർശനങ്ങളുണ്ടായെന്നും എന്നാൽ ഭർത്താവിന്റെയും തന്റെയും ഒരുമിച്ചുള്ള തീരുമാനമാണ് ഡിവോഴ്സ്‌ എന്നും താരം പറയുന്നു. രണ്ട് മക്കളുമായി ഒറ്റയ്ക്കാണ് ഇപ്പോൾ കഴിയുന്നത്. ഒരുമിച്ച് ജീവിക്കാത്തത് മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് കൊണ്ടാണെന്നും മൂത്തമോളുടെ തീരുമാന പ്രകാരമാണ് ഡിവോഴ്സ് എത്തിയതെന്നും താരം പറയുന്നു.

അമ്മയും അച്ഛനും ഒരുമിച്ച് ജീവിച്ചാൽ ഞങ്ങൾക്കും മക്കൾക്കും സന്തോഷം ലഭിക്കില്ലെന്ന എന്നാണ് അന്ന് മകൾ പറഞ്ഞതെന്നും പിന്നീടാണ് ഡിവോഴ്സ് എന്ന ചിന്ത വന്നതെന്നും താരം പറയുന്നു. മറ്റൊരു ബന്ധമോ വിവാഹമോ തീർച്ചയായും പരസ്യമായി അറിയിക്കുമെന്നും താരം പറഞ്ഞു.

English Summary : serial actress about marriage

-Advertisements-