Thursday, April 25, 2024
-Advertisements-
KERALA NEWSമൂന്നാംക്ലാസുകാരിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പോലീസുകാരിയെ സ്ഥലം മാറ്റി

മൂന്നാംക്ലാസുകാരിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പോലീസുകാരിയെ സ്ഥലം മാറ്റി

chanakya news
-Advertisements-

തിരുവനന്തപുരം : ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മൊബൈൽ മോഷ്ടാക്കളായി ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസുകാരിയെ സ്ഥലം മാറ്റി. പിങ്ക് പോലീസ് ഉദ്യോഗ്സ്ഥ രാജിതയെയാണ് സ്ഥലം മാറ്റിയത്.

കഴിഞ്ഞ ദിവസം ആറ്റിങ്ങലിലൂടെ കടന്ന് പോകുന്ന ഭീമൻ വാഹനത്തെ കാണാനെത്തിയ അച്ഛനെയും മകളെയും മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് പിങ്ക് പോലീസ് പരസ്യമായി അധിക്ഷേപിക്കുകയും മോഷ്ടാക്കളായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. പോലീസ് വാഹനത്തിലിരുന്ന മൊബൈൽ ഫോൺ മൂന്നാം ക്ലാസുകാരിയായ പെൺകുട്ടി മോഷ്ടിച്ചു എന്നാണ് പിങ്ക് പോലീസ് ആരോപിച്ചത്.

അതേസമയം സംഭവത്തിൽ പ്രദേശത്തുണ്ടായവർ ഇടപെടുകയും മൊബൈൽ ഫോൺ പിങ്ക് പോലീസിന്റെ വാഹനത്തിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്.

-Advertisements-