Thursday, April 25, 2024
-Advertisements-
BUSINESSതുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ വൻ ഇടിവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ വൻ ഇടിവ്

chanakya news
-Advertisements-

കൊച്ചി: സ്വർണ്ണവിലയിൽ തുടർച്ചയായി വൻരീതിയിലുള്ള ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് ഇടിഞ്ഞത്. എന്നാൽ ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 1600 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39200 രൂപയിലെത്തി. ഡോളറിന്റെ മൂല്യമുയർന്ന സാഹചര്യത്തിലാണ് സ്വർണ്ണവിലയെ പ്രതികൂലമായി ബാധിച്ചത്. ജൂലൈ മാസകാലയളവിൽ അയ്യായിരത്തിലധികം രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. എന്നാൽ മൂന്നു ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 2800 രൂപയോളമാണ് ഇപ്പോൾ കുറഞ്ഞത്.

ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിൽ 200 രൂപയുടെ കുറവ് സംഭവിച്ചു ഗ്രാമിന് 4900 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച സ്വർണ്ണത്തിന്റെ ഏറ്റവും ഉയർന്ന വിലയായ 42000 രൂപയിലെത്തുകയായിരുന്നു. കോവിഡ് വൈറസ് വ്യാപന സമയത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയിലും, അമേരിക്ക – ചൈന വ്യാപാര തർക്കത്തെ തുടർന്നും, ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനത്തെ തുടർന്നുമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണ വിലയിൽ വൻവർദ്ധനവ് ഉണ്ടായിരുന്നത്.

-Advertisements-