Friday, March 29, 2024
-Advertisements-
KERALA NEWSമെറിന് ഭർത്താവിനേക്കാൾ മികച്ച ജോലിയും സ്ഥാനവും ലഭിച്ചത് ഫിലിപ്പിന് ഇഷ്ടപ്പെട്ടിരുന്നില്ല: കൊ-ലപതകത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

മെറിന് ഭർത്താവിനേക്കാൾ മികച്ച ജോലിയും സ്ഥാനവും ലഭിച്ചത് ഫിലിപ്പിന് ഇഷ്ടപ്പെട്ടിരുന്നില്ല: കൊ-ലപതകത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

chanakya news
-Advertisements-

കോട്ടയം: അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ മര-ണപ്പെട്ട മെറിന്റെ വാർത്ത കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. എന്നാൽ മെറിനെ ഇത്രക്രൂരമായി കൊ-ല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹശേഷം ഭർത്താവ് ഫിലിപ്പ് മാത്യുവും മെറിൻ തമ്മിൽ സ്വരച്ചേർച്ച ഉണ്ടാകുകയും മെറിനെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും അവർ പറയുന്നു. ചെറിയ രീതിയിലുള്ള വഴക്കുകൾ ഇവർ പറഞ്ഞു തീർക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതിന് അവളെ അതിക്രൂരമായ രീതിയിൽ കൊ-ലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

അമേരിക്കയിൽ ഫിലിപ്പിനെക്കാൾ നല്ല ജോലി ഭാര്യ മെറീന് ലഭിക്കുകയും ഭർത്താവിനേക്കാൾ ഉയർന്ന സ്ഥാനം സമൂഹത്തിൽ ലഭിക്കുകയും ചെയ്തത് ഫിലിപ്പിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് പലപ്പോഴും പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യമൊക്കെ വാക്കുതർക്കം മാത്രമായിരുന്നു നിലനിന്നിരുന്നതും എന്നാൽ പിന്നീട് ദേഹോപദ്രവത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ മകൾക്കൊപ്പം നാട്ടിലെത്തിയ മെറിനും ഭർത്താവ് വിലയും തമ്മിൽ വീട്ടിൽവെച്ച് വാക് വാദങ്ങൾ ഉണ്ടാവുകയും തുടർന്ന് ഭർത്താവ് തനിയെ അമേരിക്കയിലേക്ക് പോവുകയായിരുന്നു.

ഇരുവർക്കുംകൂടി ജനുവരി 12ന് പോകുന്നതിനു വേണ്ടിയായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്നാൽ അതിനു മുന്നേ ഫിലിപ്പ് തനിയെ മടങ്ങി പോവുകയായിരുന്നു. ശേഷം മെറിൻ തന്നെയാണ് അമേരിക്കയിലേക്ക് പോയത്. 2016 ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുശേഷമാണ് മെറിനെയും അമേരിക്കയിലേക്ക് കൊണ്ടുപോയത്. കൊല്ലപ്പെട്ട മെറിൻ അമേരിക്കയിലെ ബ്രോവാഡ് ഹെൽത്ത്‌ കോറൽ സ്പ്രിങ്സ് ഹോസ്പിറ്റലിൽ നേഴ്സായിരുന്നു.

-Advertisements-