Thursday, March 28, 2024
-Advertisements-
KERALA NEWSമൈക്രോഫിനാൻസുമായി ബന്ധപ്പെട്ടുള്ള മുഴുവൻ കേസുകളിലും തന്നെ കുടുക്കാൻ ശ്രമിച്ചെന്ന് മഹേഷന്റെ ആ-ത്മഹത്യ കുറിപ്പിൽ പറയുന്നു, കുറിപ്പ്...

മൈക്രോഫിനാൻസുമായി ബന്ധപ്പെട്ടുള്ള മുഴുവൻ കേസുകളിലും തന്നെ കുടുക്കാൻ ശ്രമിച്ചെന്ന് മഹേഷന്റെ ആ-ത്മഹത്യ കുറിപ്പിൽ പറയുന്നു, കുറിപ്പ് പോലീസിന് കൈമാറി

chanakya news
-Advertisements-

ആലപ്പുഴ: മൈക്രോഫിനാൻസുമായി ബന്ധപ്പെട്ടുള്ള മുഴുവൻ കേസുകളിലും തന്നെ കുടുക്കാൻ ശ്രമിച്ചെന്ന് എസ് എൻ ഡി പി നേതാവ് കെ കെ മഹേഷ് ആത്മ-ഹത്യാ കുറിപ്പിൽ പറയുന്നു. നിരന്തരമുള്ള പീ-ഡനം സഹിക്കവയ്യാതെയാണ് ആത്മ-ഹത്യക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. പോലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയപ്പോൾ ആത്മഹത്യാകുറിപ്പ് ഭാര്യ പോലീസിന് കൈമാറുകയായിരുന്നു. മാരാരിക്കുളം പോലീസ് മഹേഷിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭാര്യ ഉഷാദേവിയുടെ മൊഴിയെടുത്തത് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ്. കൂടാതെ യൂണിയൻ ഓഫീസ് ജീവനക്കാരുടെയും മഹേഷനുമായി അടുപ്പമുള്ള മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ബന്ധുക്കളുടെയും മൊഴി പോലീസ് എടുത്തിരുന്നു. ആത്മ-ഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ള വ്യക്തികളെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം വേണമെന്ന് കുടുംബം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺവിളികൾ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളും കൂടുതലായി അന്വേഷിച്ചു വരുന്നുണ്ട്. മഹേഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

-Advertisements-