Wednesday, April 24, 2024
-Advertisements-
KERALA NEWSമൈസൂരിൽ നിന്നും കോഴിക്കോട് ലോഡ്ജിൽ എത്തിച്ച് പീഡനം ; പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു

മൈസൂരിൽ നിന്നും കോഴിക്കോട് ലോഡ്ജിൽ എത്തിച്ച് പീഡനം ; പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

കാസർഗോഡ് : പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു. മൈസൂർ സ്വദേശിയായ പെൺകുട്ടിയെ കോഴിക്കോട്ടുള്ള ലോഡ്ജിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. മൈസൂരിലെ സ്വകര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പതിനേഴുകാരൻ പ്രണയം നടിച്ച് പെൺകുട്ടിയെ കോഴിക്കോടെത്തിക്കുകയായിരുന്നു.

കാസർഗോഡ് ബസ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത് വനിതാ പോലീസിന്റെ സാനിധ്യത്തിൽ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. മൈസൂരിലേക്ക് തിരിച്ച് പോകുന്നതിനെയാണ് കാസർഗോഡ് എത്തിയതെന്നും പെൺകുട്ടി പറഞ്ഞു.

സമൂഹമാധ്യമം വഴിയാണ് പെൺകുട്ടി പതിനേഴുകാരനുമായി സൗഹൃദത്തിലായത്. സഹൃദം പ്രണയമാണെന്ന് വിശ്വസിപ്പിച്ച പ്രതി പെൺകുട്ടിയെ കോഴിക്കോട് ലോഡ്ജിൽ എത്തിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് കാസർഗോഡ് എത്തിയ ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നകളയുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

-Advertisements-