Thursday, April 25, 2024
-Advertisements-
ENTERTAINMENTമോഹൻലാലിനൊപ്പം അഭിനയിക്കാൻ ഒരവസരം കൂടി തരണം സത്യനന്തിക്കാടിനോട് ആവിശ്യപ്പെട്ട് മുത്തുമണി

മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഒരവസരം കൂടി തരണം സത്യനന്തിക്കാടിനോട് ആവിശ്യപ്പെട്ട് മുത്തുമണി

chanakya news
-Advertisements-

മോഹൻലാൽ മീരാ ജാസ്മിൻ എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രമാണ് രസതന്ത്രം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വൻ വിജയം നേടുകയും ചെയ്തു. ഇ ചിത്രത്തിൽ കൂടിയാണ് മുത്തുമണി മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ വേണ്ടി സംവിധായകൻ സത്യൻ അന്തിക്കാടിനോട് ഒരു ആവിശ്യവും മുത്തുമണി മുന്നോട്ട് വച്ചിരുന്നു.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസിഡ് ലീഗൽ സ്റ്റാഡീസ് ലീഗൽ വിദ്യാർത്ഥിയായി ഇരിക്കെയാണ് മുത്തുമണിക്ക് ഇ സിനിമയിലേക്ക് അവസരം ലഭിച്ചത്. ക്ലാസ്സിൽ അറ്റൻഡ്ൻസ് കർശനമായി നോക്കുന്നതിനാൽ അവധി ലഭിക്കില്ലെന്നും അതിനാൽ ശനിയും ഞായറും മാത്രമേ താൻ അഭിനയിക്കാൻ വരൂ എന്ന ഡിമാൻഡ് താൻ മുന്നോട്ട് വെച്ചെന്നും മുത്തുമണി പറയുന്നു.

ഒറ്റ ക്ലാസ്സ്‌ പോലും മിസ്സ്‌ ചെയ്യാതെയാണ് ആ സിനിമയിൽ അഭിനയിച്ചതെന്നും താൻ സൈറ്റിൽ ചെല്ലുമ്പോൾ തമാശയായി ബാക്കി ഉള്ളവരുടെയൊക്കെ ഡേറ്റ് കിട്ടും പക്ഷേ മുത്തുമണിയുടെ കിട്ടാനാണ് പാടെന്ന് അദ്ദേഹം പറയുമായിരുന്നു എന്നും മുത്തുമണി വെളിപ്പെടുത്തുന്നു. തനിക്ക് സീരിയർ താരങ്ങൾക്ക് ഒപ്പവും കോമ്പിനേഷൻ സീൻ ഉള്ളപ്പോളും അവധി ദിവസം മാത്രമേ ഷൂട്ടിന്‌ എത്തുകയൊള്ളുവെന്ന ഡിമാൻഡ് താൻ മാറ്റിയില്ലെന്ന് താരം പറയുന്നു.

-Advertisements-