Friday, April 19, 2024
-Advertisements-
ENTERTAINMENTമോഹൻലാലിനൊപ്പം അഭിനയിച്ച് മോഹൻലാലിനേക്കാൾ പ്രതിഫലം വാങ്ങിയ നടിയെ അറിയുമോ ?

മോഹൻലാലിനൊപ്പം അഭിനയിച്ച് മോഹൻലാലിനേക്കാൾ പ്രതിഫലം വാങ്ങിയ നടിയെ അറിയുമോ ?

chanakya news
-Advertisements-

നായികയായി സിനിമയിൽ എത്തി ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് അംബിക. തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നായികയായി വളർന്ന അംബിക മലയാളത്തിലെ അടക്കം മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയിട്ടുണ്ട്. മറ്റ് നടിമാരെ അപേക്ഷിച്ചു വലിയ രീതിയുള്ള പ്രതിഫലവും താരത്തിന് ലഭിച്ചിട്ടുണ്ട്.

നിലവിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര മാത്രമാണ് നായകനെക്കാൾ പ്രതിഫലം വാങ്ങുന്ന നടി. എന്നാൽ ഒരുകാലത്ത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലിനെക്കാൾ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു അംബിക എന്നാൽ തമിഴിലെ മുൻനിര നായകന്മാർ വാങ്ങുന്ന പ്രതിഫല തുക നയൻതാരയ്ക്ക് പോലും ലഭിച്ചിട്ടില്ല. അംബികയുടെ പ്രതിഫലം പല മാധ്യമങ്ങളും ആക്കാലത്ത് വാർത്തയാക്കിട്ടുമുണ്ട്.

മോഹൻലാൽ നായക വേഷത്തിൽ എത്തി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലാണ് അംബിക മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയത്. ഒരു അഭിമുഖത്തിലാണ് ഇ കാര്യം തുറന്ന് പറഞ്ഞത്. മോഹൻലാലിനെക്കാൾ പ്രതിഫലം വാങ്ങിയെന്ന് പറഞ്ഞാൽ ഇനി ഇൻകം ടാക്സുകാർ വല്ലോം തേടി വരുമോ എന്നാണ് അംബിക തിരികെ ചോദിച്ചത്.

-Advertisements-