Thursday, April 25, 2024
-Advertisements-
NATIONAL NEWSയഥാർത്ഥത്തിൽ എന്താണ് അതിർത്തിയിൽ സംഭവിച്ചതെന്ന് അറിയണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി

യഥാർത്ഥത്തിൽ എന്താണ് അതിർത്തിയിൽ സംഭവിച്ചതെന്ന് അറിയണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി

chanakya news
-Advertisements-

ഡൽഹി: ഇന്ത്യ – ചൈന അതിർത്തിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയണമെന്നു കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഗുൽവാൻ താഴ്വരയിൽ എന്താണ് സംഭവിച്ചത്? എന്തിനാണ് ഇത് മറച്ചു വെയ്ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നത് എന്തിനാണെന്നും രാഹുൽഗാന്ധി ചോദിച്ചു. ചൈനയ്ക്ക് എങ്ങനെ ഇന്ത്യയിലേക്ക് കടക്കാനുള്ള ധൈര്യം വന്നുവെന്നും രാഹുൽ ചോദിച്ചു. ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ കൂടുതൽ സൈനികർക്ക് പരിക്ക് പറ്റിയിട്ടുണ്ടന്നാണ് സൂചന.

20 സൈനികർ വീരമൃത്യു വരിച്ചതായി കരസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ചില ഇന്ത്യൻ സൈനികരെ കാണാനില്ലെന്നും ചിലർ ചൈനീസ് സൈനികരുടെ കസ്റ്റഡിയിൽ ആണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ട്, സംഘർഷത്തിന് കാരണം എന്താണ്. എന്താണ് ചൈനീസ് സൈന്യവുമായി സംഘർഷത്തിനുള്ള കാരണം തുടങ്ങിയ കാര്യങ്ങൾ പുറത്ത് വരാനുണ്ട്. ഇത് സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നും സൈന്യത്തിൽ നിന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൈനയുടെ എത്ര സൈനികർ മരിച്ചു എന്നുള്ളതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 43 സൈനികർ കൊ-ല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

-Advertisements-