Thursday, April 25, 2024
-Advertisements-
KERALA NEWSയുട്യൂബ് വഴി പാമ്പുകളെ കുറിച്ച് പഠിച്ചു പാമ്പ് പിടുത്തകാരനിൽ നിന്നും പാമ്പിനെ വാങ്ങി പരിശീലനം ;...

യുട്യൂബ് വഴി പാമ്പുകളെ കുറിച്ച് പഠിച്ചു പാമ്പ് പിടുത്തകാരനിൽ നിന്നും പാമ്പിനെ വാങ്ങി പരിശീലനം ; ഉത്തരയുടെ മരണം കൂടുതൽ തെളിവുകൾ പുറത്ത്

chanakya news
-Advertisements-

പാമ്പ് കടിയേറ്റ ഉത്ര എന്ന യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ച സംഭവം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ലോക്കൽ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കൂടുതൽ നിർണായക തെളുവുകൾ പുറത്ത് വരുമെന്നാണ് ഉത്രയുടെ കുടുംബം ആശ്വസിക്കുന്നത്. സൂരജാണ് ഉത്രയുടെ മരണത്തിന് പിന്നിൽ എന്ന് ഉറച്ച വിശ്വാസം ഉണ്ടെന്നാണ് വീട്ടുകാർ നൽകിയിരിക്കുന്ന മൊഴി.

ഉത്രയുടെ ഭർത്താവിന് പാമ്പ് പിടുത്തകരുമായി നിരന്തരം ബന്ധം ഉണ്ടായിരിന്നുവെന്നും അതിന് പിന്നാലെ വിഷ പാമ്പുകളെ പറ്റി സൂരജ് യൂട്യൂബ് അടക്കം ഉള്ള സമൂഹ മാധ്യങ്ങൾ വഴി പാമ്പുകളെ പറ്റി പഠനം നടത്തിയെന്നും പുതിയ ആരോപണങ്ങൾ ഉയരുന്നുണ്ട്. ആദ്യം അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചു എങ്കിലും ജീവൻ നഷ്ടപ്പെടാതെ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞ ഉത്രയെ പാമ്പ് പിടുത്തക്കാരൻ സുഹൃത്തിന്റെ കൈയിൽ നിന്നും 10000 രൂപ കൊടുത്ത് മൂർഖനെ വാങ്ങിക്കുകയിരുന്നു.

ഇതോടെ സൂരജിന്റെ സുഹൃത്ത് പാമ്പ് പിടുത്തക്കാരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വരുകയാണ്. എസി റൂമിൽ കിടന്ന് ഉറങ്ങിയ ഉത്രയെ തുറന്ന് ഇട്ട ജനലിൽ കൂടി പാമ്പ് കയറിയ ശേഷം കടിക്കുകയായിരുന്നു എന്ന സൂരജിന്റെ മൊഴിയാണ് പൊലീസിന് സൂരജിലേക്ക് കൂടുതൽ അന്വേഷണം നടത്താൻ പ്രേരിപ്പിച്ചത്. ആദ്യം 2ന് ഉത്രയെ പാമ്പ് കടിച്ചിരുന്നു പിന്നീട് മെയ്‌ 7 ന് കടിച്ചത് ആസൂത്രത്തിമായി നടത്തിയ കൊലപാതകമായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.

ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. അടൂരിൽ ഉള്ള സൂരജിന്റെ വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ ഉത്ര ചികിത്സക്ക് ശേഷം ഭർത്താവിന് ഒപ്പം സ്വന്തം വീട്ടിൽ നിന്നും വീണ്ടും കടിയേക്കുകയിരുന്നു. പലപ്പോഴും സ്ത്രീധനം കൂടുതൽ ആവിശ്യപ്പെട്ട് സൂരജും ഭർത്താവിന്റെ വീട്ടുകാരും നിരന്തരം ഉപദ്രവിക്കാറുണ്ട് എന്ന് ഉത്ര മാതാപിതാക്കളോട് പറഞ്ഞിരുന്നു. കടി ഏൽക്കുന്ന രണ്ട് ദിവസം മുൻപ് മുറിയിൽ കണ്ട പാമ്പിനെ സൂരജ് കൈ കൊണ്ട് ചാക്കിൽ എടുത്ത് ഇട്ടതും സൂരജിന് എതിരെ സംശയങ്ങൾ വര്ധിപ്പിക്കുന്നു.

-Advertisements-