Wednesday, April 24, 2024
-Advertisements-
NATIONAL NEWSയുപി മൊറാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം 10000 കണക്കിന് ആളുകൾക്ക് ഭക്ഷണ വിതരണവുമായി ആർ എസ്...

യുപി മൊറാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം 10000 കണക്കിന് ആളുകൾക്ക് ഭക്ഷണ വിതരണവുമായി ആർ എസ് എസ്

chanakya news
-Advertisements-

ലക്‌നൗ: അന്യസംസ്ഥാനങ്ങളിൽ നിന്നും ഉത്തർപ്രദേശിൽ വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സഹായഹസ്തവുമായി രാഷ്ട്രീയ സ്വയംസേവക സംഘം. ഉത്തർപ്രദേശിലെ മൊറാദാബാദിൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾക്കാണ് ആർഎസ്എസ് ഭക്ഷണ വിതരണം നടത്തുന്നത്. ആർഎസ്എസ് നടത്തിവരുന്ന ഭക്ഷണവിതരണം മെയ് 31 വരെ തുടരുമെന്നും പ്രചാർ വിഭാഗ് അറിയിച്ചു. യാത്രക്കാർക്ക് ഭക്ഷണപ്പൊതികളും കുടിവെള്ളവും മറ്റും നൽകിക്കൊണ്ടുള്ള സംഘടനയുടെ പ്രവർത്തനത്തിനു വലിയ ജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു ദിവസം 10,000 മുതൽ 12,000 പേർക്ക് ആഹാരം നൽകുന്നുണ്ടെന്നും ഇതിനായി അഞ്ഞൂറോളം സ്വയംസേവകർ സന്നദ്ധരായി ഉണ്ടൊന്നും ആർഎസ്എസ് നേതൃത്വം അറിയിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആർഎസ്എസും ആർഎസ്എസിനെ സേവന വിഭാഗമായ സേവാഭാരതിയും സേവാ പ്രവർത്തനവുമായി രംഗത്തുണ്ട്. ഭക്ഷണ വിതരണവും, രോഗപ്രതിരോധ പ്രവർത്തനങ്ങളിലും, ആണുനശീകരണ പ്രവർത്തനങ്ങളും കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടെന്ന് സഹായഹസ്തവുമായി ആർഎസ്എസ് പ്രവർത്തകർ സദാ സന്നദ്ധരായി രംഗത്തുണ്ട്.

-Advertisements-