Thursday, April 25, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത് നടുറോഡിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് നടുറോഡിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തി

chanakya news
-Advertisements-

തിരുവനന്തപുരം : വഴയിലയിൽ പട്ടാപകൽ നടുറോഡിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. വഴയില സ്വദേശിനി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിന്ധുവിന്റെ സുഹൃത്ത് രാകേഷ് (46) നെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ വഴയിലയിൽ വെച്ചാണ് സംഭവം നടന്നത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന സിന്ധുവിനെ തടഞ്ഞ് നിർത്തിയ ശേഷം കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സിന്ധുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധുവും രാകേഷും കുറച്ച് നാളുകളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

-Advertisements-