Saturday, April 20, 2024
-Advertisements-
KERALA NEWSയുവാക്കളുടെ ഹരമായിരുന്ന ഷക്കീലയുടെ വേഷത്തിൽ സരയു മോഹൻ എത്തുന്നു

യുവാക്കളുടെ ഹരമായിരുന്ന ഷക്കീലയുടെ വേഷത്തിൽ സരയു മോഹൻ എത്തുന്നു

chanakya news
-Advertisements-

മലയാളത്തിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത താരമാണ് സരയൂ. കപ്പൽ മുതലാളി എന്ന ചിത്രത്തിൽ രമേശ്‌ പിഷാരടിയുടെ നായികയായി എത്തിയ താരം പിന്നീട് നിരവധി മലയാള ചിത്രങ്ങളിലാണ് ഭാഗമായത്. നായിക വേഷത്തിൽ എത്തുന്നതിന് മുൻപേ സിനിമയിൽ സജീവമായ താരം ദിലീപ് നായകനായ ചക്കരമുത്ത്, വെറുതെ ഒരു ഭാര്യ തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് താരം.

സിനിമയിൽ മാത്രമല്ല ടെലിവിഷൻ പാരമ്പരകളിലും സരയൂ സജീവമായിട്ടുണ്ട്. 2007 ൽ ഇറങ്ങിയ വേളാങ്കണി മാതാവ്, ഈറൻ നിലാവ്, മനഃപൊരുത്തം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന എന്റെ മാതാവ് എന്ന പരമ്പരയിൽ അഭിനയിച്ചു വരുകയാണ്. ഇപ്പോൾ താരം അഭിനയിക്കുന്ന ഒരു ഷോർട് ഫിലിമിന്റെ ടീസർ സോഷ്യൽ മീഡിയിൽ വൈറലാവുകയാണ്.

ഒരുകാലത്ത് മലയാളികളെ രോമാഞ്ചം കൊള്ളിപ്പിച്ച നടിയാണ് ഷകീല. സരയൂ അഭിനയിക്കുന്ന ഷോർട് ഫിലിമിൽ ഷകീലയുടെ വേഷത്തിലാണ് താരം എത്തുന്നത്. ഫോണിൽ നോക്കുമ്പോൾ ഷകീലയുടെ ഡയലോഗ് ഷോർട് ഫിലിമിൽ കാണിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ഷകീലയുടെ വേഷമാണോ താരം അഭിനയിക്കുന്നത് എന്ന് ഇപ്പോളും സർപ്രൈസാക്കി വെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷകീല എന്ന് പേരിട്ടിരിക്കുന്ന ഇ ഷോർട് ഫിലിം ജൂലൈ 5 വൈകിട്ട് 6 മണിക്ക് റിലീസാകും.

-Advertisements-